
കോഴിക്കോട്: വീതി കൂട്ടൽ പ്രവൃത്തി നടക്കുന്നതിനാൽ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ആരംഭിച്ചു.
പ്രവൃത്തി പൂര്ത്തിയാകുംവരെയാണ് നിയന്ത്രണം.
ഭാരമേറിയ വാഹനങ്ങളും മൾട്ടി ആക്സിൽ ലോറികളും വഴിതിരിച്ചു വിട്ടാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്.
കോഴിക്കോട് നിന്ന് കല്പ്പറ്റ ഭാഗത്തേക്കുള്ള വലിയ വാഹനങ്ങൾ താമരശ്ശേരി ചുങ്കത്തുനിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് തിരിഞ്ഞ് ബാലുശ്ശേരി-കുറ്റ്യാടി വഴിയും കല്പ്പറ്റ നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങൾ വൈത്തിരി ടൗണിൽനിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് തിരിഞ്ഞ് പടിഞ്ഞാറെത്തറ-തരുവണ-കുറ്റ്യാടി വഴിയും പോകണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചുരത്തിലൂടെ പോകുന്ന മറ്റു വാഹനങ്ങള് പതുക്കെയും സുരക്ഷിതമായും നിർദേശങ്ങൾക്കനുസരിച്ച് പോകണമെന്നും എക്സിക്യൂട്ടീവ് എൻജിനീയർ നിർദേശിച്ചു.
ചുരത്തിലെ 6,7,8 വളവുകളാണ് വീതികൂട്ടി നവീകരിക്കുന്നത്. നാളെ മുതല്‍ ചുരത്തില്‍ കർശന നിയന്ത്രണവും പരിശോധനയും ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.







