play-sharp-fill
രാജി അംഗീകരിക്കില്ല: ഐഎഎസ് ഓഫീസർ കണ്ണൻ ഗോപിനാഥനോട് അടിയന്തിരമായി ജോലിയിൽ പ്രവേശിപ്പിക്കാൻ കേന്ദ്രസർക്കാർ

രാജി അംഗീകരിക്കില്ല: ഐഎഎസ് ഓഫീസർ കണ്ണൻ ഗോപിനാഥനോട് അടിയന്തിരമായി ജോലിയിൽ പ്രവേശിപ്പിക്കാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി : രാജിവച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥിനോട് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. രാജി അംഗീകരിക്കുന്നത് വരെ ജോലിയില്‍ തുടരണമെന്നാണ് നിര്‍ദ്ദേശം. തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണന്‍ താമസിക്കുന്ന ദാദ്ര ഹവേലി ഗസ്റ്റ് ഹൗസിന് മുന്നില്‍ നോട്ടീസ് പതിച്ചു.

സ്വതന്ത്രമായി അഭിപ്രായം പറയാന്‍ സാധിക്കുന്നില്ലെന്നു പറഞ്ഞാണ് കണ്ണന്‍ ഗോപിനാഥന്‍ കേന്ദ്ര ഭരണ പ്രദേശമായ ദാമന്‍ ദിയു, ദാദ്ര നദ്ദര്‍ ഹവേലി എന്നിവടങ്ങളിലെ വൈദ്യുത പാരമ്ബര്യേതര ഊര്‍ജ്ജവകുപ്പ് സെക്രട്ടറി സ്ഥാനത്ത്‌ നിന്ന് രാജി വെച്ചത്. സര്‍വീസില്‍ നിന്നും രാജിവയ്ക്കുന്നതായി കാണിച്ച് ഓഗസ്റ്റ് 21നാണ് കണ്ണന്‍ ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചത്. രാജി സ്വീകരിച്ചു കഴിഞ്ഞാല്‍ മാത്രമേ അതിന്റെ നടപടിക്രമങ്ങളിലേക്ക് കടക്കുകയുള്ളു. അതിനാല്‍ ഉടന്‍തന്നെ ജോലിയില്‍ പ്രവേശിക്കാനാണ് അദ്ദേഹത്തോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കശ്മീരില്‍ ജനങ്ങള്‍ അനുഭവിക്കുന്ന മൗലികാവകാശ നിഷേധങ്ങള്‍ക്കെതിരെ അഭിപ്രായം പ്രകടിപ്പിക്കാനാണ് കണ്ണൻ രാജിവെച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തിയപ്പോഴാണ് ജോലി രാജിവച്ചതെന്ന് കണ്ണന്‍ ഗോപിനാഥ് പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തില്‍ കഴിഞ്ഞ പ്രളയകാലത്ത് സജീവമായി സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും, ചുമടെടുക്കുന്നത് ഉള്‍പ്പടെയുള്ള ജോലികള്‍ ചെയ്ത് സോഷ്യല്‍മീഡിയയിലടക്കം കൈയ്യടി നേടിയിരുന്നു. എന്നാൽ കേരളത്തില്‍ വന്ന് സേവനം നടത്തിയതിനെ മുന്‍ നിര്‍ത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. പ്രളയ കാലത്ത് കേരളത്തില്‍ വന്നതിന്റെ റിപ്പോര്‍ട്ടുകള്‍ നല്‍കിയില്ലെന്ന് നോട്ടീസില്‍ ആരോപിക്കുന്നു. എന്നാല്‍ ആരോപണങ്ങള്‍ ശരിയല്ലെന്ന് നോട്ടീസിന് നല്‍കിയ മറുപടിയില്‍ കണ്ണന്‍ ഗോപിനാഥന്‍ വ്യക്തമാക്കിയിട്ടുണ്ട്.