മുത്തൂറ്റിന്റെ ശാഖകളിൽ ഇരിക്കുന്നത് 500 കോടിയുടെ സ്വർണ്ണം: കേരളത്തിലെ പണയവും നിക്ഷേപവും ഇനി എങ്ങിനെ തിരിച്ച് കിട്ടും; മലയാളി നിക്ഷേപകർ കടുത്ത ആശങ്കയിൽ
സ്വന്തം ലേഖകൻ
കൊച്ചി: മുത്തൂറ്റ് ഗ്രൂപ്പിനെ വിശ്വസിച്ച് കോടികളുടെ സ്വർണ്ണം നിക്ഷേപിച്ച് സാധാരണക്കാർ ആശങ്കയിൽ. പണയമായും, പണമായും 500 കോടിയുടെ സ്വർണമാണ് മുത്തൂറ്റിന്റെ 300 ശാഖകളിലുമായി കേരളത്തിൽ ഉള്ളതെന്നാണ് വിവരം. ഈ സ്വർണ്ണപ്പണയവും നിക്ഷേപമായി നൽകിയ പണവും എല്ലാം എന്തു ചെയ്യുമെന്ന ആശങ്കയിലാണ് സംസ്ഥാനത്തെ സാധാരണക്കാരായ ജനങ്ങൾ. മുന്നൂറോളം ശാഖകൾ അടച്ചു പൂട്ടപ്പെടുമ്പോഴാണ് ഈ ആശങ്ക കൂടുതൽ ശക്തമായി ഉയരുന്നത്.
സംസ്ഥാനത്തെ സ്വർണ്ണപ്പണയത്തിന്റെ പത്ത് ശതമാനവും മുത്തൂറ്റ് ഗ്രൂപ്പിന്റെ ശാഖകളിലാണ് വച്ചിരുന്നത്. ഏതാണ്ട് 300 കോടി രൂപയുടെ ഇടപാടുകളാണ് ഈ ശാഖകളിൽ എല്ലാ മാസവും നടന്നിരുന്നത്. സ്വർണ്ണപ്പണയത്തിനായി ഏറ്റവും വേഗം പണം നൽകുന്നു എന്നതായിരുന്നു ഇവരുടെ പ്രധാന വാദം. ഈ വാദത്തെ ശരിവച്ചിരിക്കുന്നതാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വിവരങ്ങൾ.
നൂറുകണക്കിന് മലയാളികളുടെ ആധാർ വിവരങ്ങളും സ്വർണവും അടക്കം മുത്തൂറ്റിന്റെ ശാഖകളിൽ ഉണ്ട്. ഈ വിവരങ്ങളെല്ലാം ഇവർ എങ്ങിനെ ഉപയോഗിക്കും എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന സംശയം. ശാഖകൾ പൂട്ടുമ്പോൾ തുറന്നിരിക്കുന്ന ശാഖകൾ വഴി സ്വർണ്ണപണയം തിരികെ നൽകുമെന്നും പഴയി ഇടപാടുകാർക്ക് എത്രയും വേഗം നോട്ടീസ് അയക്കുമെന്നും മുത്തൂറ്റ് ഗ്രൂപ്പ് അറിയിക്കുന്നുണ്ട്. എന്നാൽ, ഇത് എത്രത്തോളം പ്രായോഗികമാകുമെന്നത് ഇനി കണ്ടറിയേണം. മുത്തൂറ്റ് ഗ്രൂപ്പ് സ്ഥാപനങ്ങൾ പൂട്ടാനെടുക്കുന്ന സമയം അടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വന്നെങ്കിൽ മാത്രമേ ഇതു സംബന്ധിച്ചുള്ള അന്തിമ തീരുമാനം അറിയാനും, ഇടപാടുകാരുടെ ആശങ്ക മാറ്റാനും സാധിക്കൂ.

Third Eye News Live
0