ഒരു രൂപയ്ക്ക് സാനിറ്ററി പാടുകൾ: കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം യാഥാർഥ്യമായി; വിതരണം ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വഴി

Spread the love

ന്യൂഡൽഹി: രാജ്യത്ത് ഇനി ഒരു രൂപ നിരക്കില്‍ സാനിറ്ററി പാഡുകള്‍ ലഭ്യം. നിലവില്‍ രണ്ടര രൂപയ്ക്കു നല്‍കുന്ന സുവിധ പാഡുകൾ രാജ്യമെങ്ങുമുള്ള 5500 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വഴി ഇന്നലെ മുതല്‍ വിതരണം ചെയ്തു തുടങ്ങി. മണ്ണില്‍ അലിഞ്ഞ് ചേരുന്ന പരിസ്ഥിതി സൗഹൃദ പാഡുകളാണ് കേന്ദ്രസര്‍ക്കാര്‍ സബ്സിഡിയോടെ ജന്‍ഔഷധി കേന്ദ്രങ്ങള്‍ വഴി വിലകുറച്ച്‌ ലഭിക്കുക.

ഒരു പായ്ക്കറ്റില്‍ നാലു പാഡുകള്‍ ആണ് അടങ്ങിയിരിക്കുക. നിലവില്‍ പത്ത് രൂപയ്ക്ക് വില്‍ക്കുന്ന ഈ പായ്ക്കറ്റ് ഇനി നാലു രൂപയ്ക്കു ലഭിക്കും. അറുപത് ശതമാനമാണ് നാപ്കിനുകള്‍ക്ക് വില കുറയ്ക്കുന്നത്. ഇപ്പോള്‍ ഉത്പാദന ചെലവ് മാത്രം വിലയിട്ടാണ് നാപ്കിനുകള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നത്.

കുറഞ്ഞ വിലയില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് സാനിറ്ററി പാഡുകള്‍ ലഭ്യമാക്കുമെന്നത് കേന്ദ്രസര്‍ക്കാറിന്റെ 100ദിന പരിപാടികളിലൊന്നായിരുന്നു. 2018 മെയ് മുതല്‍ ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കിയിരുന്നു. 2.2 കോടി സാനിറ്ററി നാപ്കിനുകളാണ് ഒരു വര്‍ഷത്തില്‍ വിറ്റഴിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റ് കമ്പനികളുടെ സാനിറ്ററി നാപ്കിനുകള്‍ക്ക് വിപണിയില്‍ 6 രൂപ ശരാശരി വില ഉള്ളപ്പോഴാണ് ഒരു രൂപയ്ക്ക് സുവിധ പാഡുകള്‍ വിപണിയിലെത്തുന്നത്.