video
play-sharp-fill

Wednesday, May 21, 2025
Homeflashബിനോയ് കൊടിയേരി, തുഷാർ വെള്ളാപ്പള്ളി ഒടുവിൽ ബൈജു ഗോപാൽ: നാട് നന്നാക്കാനിറങ്ങിയ നേതാക്കളുടെ മക്കൾ പിഴച്ചു...

ബിനോയ് കൊടിയേരി, തുഷാർ വെള്ളാപ്പള്ളി ഒടുവിൽ ബൈജു ഗോപാൽ: നാട് നന്നാക്കാനിറങ്ങിയ നേതാക്കളുടെ മക്കൾ പിഴച്ചു പോകുന്നു: ബിനോയ്ക്കും, തുഷാറിനും പിന്നാലെ ഗോകുലം ഗോപാലന്റെ മകനും വിദേശത്ത് ചെക്ക് കേസിൽ കുടുങ്ങി

Spread the love
തേർഡ് ഐ ബ്യൂറോ
കോട്ടയം: സമൂഹ സേവനത്തിലൂടെ നാട് നന്നാക്കാൻ ഇറങ്ങിയ രാഷ്ട്രീയ മത നേതാക്കളുടെ മക്കൾക്ക് വിദേശ രാജ്യത്ത് ജയിൽ വാസം. അതും കോടികളുടെ വണ്ടിച്ചെക്ക് നൽകി ആളെ പറ്റിച്ച കേസിലാണെന്നതാണ് ഏറെ വിരോധാഭാഗം. ഒന്നര വർഷം മുൻപ് തട്ടിപ്പ് കേസിൽ യുഎഇയിൽ നിന്നും മുങ്ങിയത് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കൊടിയേരിയാണെങ്കിൽ, ഇപ്പോൾ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകനാണ് അജ്മാനിലെ ജയിലിൽ കിടക്കുന്നത്.
ഇതിനിടെയാണ് ഏറ്റവും ഒടുവിൽ വെള്ളാപ്പള്ളി നടേശന്റെ എതിരാളിയും സാമൂഹിക പ്രവർത്തകനും വ്യവസായിയുമായ ഗോകുലം ഗോപാലന്റെ മകൻ ബൈജു ഗോപാൽ ജയിലിലായിരിക്കുന്നത്.
ഇവർ മൂന്നു പേരും മൂന്ന് വ്യത്യസ്ത തലങ്ങളിലാണെങ്കിലും സമൂഹ സേവനം ചെയ്യുന്നവരാണ്. ആഡംബരം ഒഴിവാക്കി ജീവിക്കണമെന്ന് അണികളെയും സമൂഹത്തെയും നിരന്തരം ബോധ്യപ്പെടുത്തുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണ് കൊടിയേരി ബാലകൃഷ്ണൻ. എന്നാൽ, ഇദ്ദേഹത്തിന്റെ രണ്ട് മക്കളും കോടികൾ ആസ്ഥിയുള്ള കമ്പനികളാണ് വിദേശത്ത് നടത്തിയിരുന്നത്. ബിനീഷ് കൊടിയേരി എന്ന മകനും, ബിനോയ് കൊടിയേരി എന്ന മകനും വിദേശത്ത് നടത്തുന്ന ബിസിനസുകൾ എന്താണെന്ന് പക്ഷേ വ്യക്തമല്ല.
ഇതിനിടെയാണ് ഒന്നര വർഷം മുൻപ് ബിനോയ്ക്ക് ദുബായിൽ കയറാനാവില്ലെന്ന കോടതി വിധി വന്നത്. സഹപ്രവർത്തകനെ ചെക്ക് നൽകി കബളിപ്പിച്ചെന്നതായിരുന്നു അന്ന് ബിനോയ്‌ക്കെതിരായി ഉയർന്ന കേസ്. ഇതിൽ നിന്നും കഷ്ടിച്ച് പണം നൽകി തലയൂരിയതിനു പിന്നാലെയാണ് ബിനോയ് കൊടിയേരിക്കെതിരെ ബീഹാർ സ്വദേശിയായ ബാർ ഡാൻസറുടെ പരാതി വന്നത്. ഈ കേസിൽ അറസ്റ്റിന്റെയും ജയിൽ വാസനത്തിന്റെയും വക്കിൽ നിന്നും കൊടിയേരിയുടെ പുത്രൻ കഷ്ടിച്ചാണ് രക്ഷപെട്ടത്.
ഇതിനിടെയാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകനും ബിഡിജെഎസ് ദേശീയ നേതാവുമായ തുഷാർ വെള്ളാപ്പള്ളി അകത്തായത്. 20 കോടി രൂപയുടെ ചെക്ക് നൽകി കബളിപ്പിച്ചു എന്നതായിരുന്നു തുഷാറിനെതിരെ ഉയർന്ന കേസ്. അജമാനിൽ ജയിലിൽ പോയി പോലും കിടക്കേണ്ടി വന്നു തുഷാറിന്. ഈഴവ സമുദായത്തിലെ സാധാരണക്കാരുടെ അടക്കം ഉന്നമനമാണ് തന്റെ ലക്ഷ്യം എന്ന് പ്രഖ്യാപിച്ച വെള്ളാപ്പള്ളി നടേശന്റെ മകനാണ് ഇപ്പോൾ സാധാരണക്കാരിൽ സാധാരണക്കാരനായ ഒരാളെ കബളിപ്പിച്ച് ഇപ്പോൾ ജയിലിൽ കഴിഞ്ഞിരിക്കുന്നത്. ഇതിനിടെയാണ് ഇപ്പോൾ ഏറ്റവും ഒടുവിൽ ഗോകുലം ഗോപാലന്റെ മകൻ ബൈജു ഗോപാൽ ജയിലിലായിരിക്കുന്നത്.
വൻ തുകയുടെ ചെക്ക് നൽകി കബളിപ്പിച്ച കേസ് നിലനിൽക്കെ അനധികൃതമായി രേഖകൾ സംഘടിപ്പിച്ചു ഒമാൻ വഴി നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച ബൈജുവിനെ വിമാനത്താവളത്തിൽ വച്ച്് അധികൃതർ പിടികൂടുകയായിരുന്നു. രണ്ട് കോടി ദിർഹം (ഏകദേശം 39 കോടി ഇന്ത്യൻ രൂപ) യുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ബൈജുവിനെതിരെ പരാതി ഉയർന്നത്. രണ്ടാഴ്ചമുൻപാണ് ബൈജുവിനെ ഗോപാലനെ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ദുബായ് പൊലീസിന് കൈമാറി. ബൈജു ഗോപാലൻ അൽഐൻ ജയിലാണ് ഇപ്പോഴുള്ളത്.
കേസുമായി ബന്ധപ്പെട്ട് യുഎഇ ഇയാൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനിടെ അനധികൃതമായി റോഡ് മാർഗം ഒമാനിലേക്ക് കടക്കുകയും മസ്‌കറ്റ് വഴി ഇന്ത്യയിലെത്താൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെയാണ് പിടികൂടിയത്. ബൈജുവിന്റെ പാസ് പോർട്ട് അൽഐൻ പബ്ലിക്ക് പ്രോസിക്യൂട്ടർ പിടിച്ചുവെച്ചിരിക്കുകയാണ്. ചെക്ക് കേസിന് പുറമെ എമിഗ്രേഷൻ രേഖകൾ ഉൾപ്പടെ വ്യാജരേഖകൾ ഉണ്ടാക്കിയെന്ന ഗുരുതരമായ കുറ്റവും ബൈജുവിനെതിരെ ചുമത്തിയിട്ടുണ്ട്.
RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments