
കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാന്‍ ശ്രമിച്ചെന്ന പേരില്‍ സൈബര്‍ ലോകത്ത് അടക്കം ട്രോളിന് ഇരയായ ചെറിയാന് ഫിലിപ്പിന് അപ്രതീക്ഷിത കോണില്‍ നിന്നും പിന്തുണ. കോണ്‍ഗ്രസ് വിട്ട് ബിജെപി പാളയത്തിലെത്തിയ പത്മജ വേണുഗോപാലാണ് ചെറിയാന് ഫിലിപ്പിനെ അനുകൂലിച്ച് വൈകാരികമായ വീഡിയോ സന്ദേശവുമായി രംഗത്തെത്തിയത്.
‘എന്റെ ഒരു സഹോദരനെപ്പോലെയാണ് ചെറിയാന്, ആ മനുഷ്യനെ ഇങ്ങനെ ക്രൂശിക്കരുത്’ എന്നാണ് പത്മജയുടെ വാക്കുകള്‍. ചെറിയാന് ഫിലിപ്പിനെ ദശാബ്ദങ്ങളായി തനിക്കറിയാമെന്നും അദ്ദേഹം അതീവ നിഷ്കളങ്കനാണെന്നും പത്മജ പറയുന്നു. ‘അദ്ദേഹം പെണ്ണുങ്ങളെ മാത്രമല്ലല്ലോ കെട്ടിപ്പിടിച്ചത്, ആണുങ്ങളെയും കെട്ടിപ്പിടിക്കാറുണ്ട്.
ഒരു സഹോദരന് കെട്ടിപ്പിടിക്കുന്നത് പോലെ മാത്രമേ അതിനെ കാണാവൂ. അതിനെന്തിനാണ് ഇത്ര വലിയ അര്‍ത്ഥങ്ങള്‍ കൊടുക്കുന്നത്?’ പത്മജ ചോദിക്കുന്നു. കുടുംബമില്ലാത്ത, അച്ഛനും അമ്മയും അനിയനും നഷ്ടപ്പെട്ട ചെറിയാന് ഫിലിപ്പ് ഒരു ഒറ്റയാനാണെന്നും നമ്മളൊക്കെയാണ് അദ്ദേഹത്തിന്റെ കുടുംബമെന്നും പത്മജ ഓര്‍മ്മിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെറിയാന് ഫിലിപ്പിന് വേണ്ടി സംസാരിക്കാന്‍ രാഷ്ട്രീയക്കാരിലാരും വരാത്തതില്‍ തനിക്ക് വലിയ സങ്കടം തോന്നിയെന്നും പത്മജ പറഞ്ഞു. എല്ലാവരെയും നേതാവാക്കാന്‍ വേണ്ടി ഓടി നടന്ന മനുഷ്യനാണദ്ദേഹം. തിരിച്ച് ഒന്നും പ്രതീക്ഷിക്കാത്തവന്‍. ഭക്ഷണം പോലും വല്ലപ്പോഴുമൊക്കെയേ കഴിക്കൂ. അങ്ങനെയുള്ള ഒരാളെ ഇത്രയും മോശമായി ചിത്രീകരിക്കുമ്പോള്‍ പ്രതികരിക്കാതിരുന്നാല്‍ ദൈവം തന്നോട് പൊറുക്കില്ലെന്നാണ് പത്മജയുടെ നിലപാട്.
ഈ പിന്തുണയുടെ പേരില്‍ തന്നെ ആരെങ്കിലും വിമര്ശിക്കുമെന്നോ ചീത്ത പറയുമെന്നോ താന്‍ ഭയക്കുന്നില്ലെന്ന് പത്മജ വ്യക്തമാക്കി. ‘ആര്‍ക്ക് എന്ത് വിഷമം തോന്നിയാലും എനിക്ക് കുഴപ്പമില്ല. ഇതിനുവേണ്ടി എത്ര ചീത്ത കേട്ടാലും എനിക്കൊരു സങ്കടവുമില്ല. എന്തുവേണമെങ്കിലും നിങ്ങള്‍ക്ക് പറയാം. പക്ഷേ, ഈ കാര്യത്തില്‍ ഞാന്‍ പറയുന്നത് നിങ്ങള്‍ കേള്‍ക്കണം’ അത് എന്റെ നിര്‍ബന്ധമാണ്’ – സ്വരത്തില്‍ പത്മജ പറഞ്ഞു.







