രാഹുൽ യാഥാർത്ഥ്യം മനസിലാക്കി മുത്തച്ഛനെപ്പോലെ നിലപാടുകൾ ഉയർത്തി പിടിക്കണം : പാക് മന്ത്രി ഫവാദ് ഹുസൈൻ

Spread the love

സ്വന്തം ലേഖിക

ഇസ്ലാമാബാദ്: കശ്മീർ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പാക്ക് മന്ത്രി സി.എച്ച്.ഫവാദ് ഹുസൈൻ. മുത്തച്ഛനെ പോലെ നിലപാട് ഉയർത്തിപ്പിടിക്കാൻ രാഹുലിനാകണമെന്ന് അദ്ദേഹം വ്യക്തമാക്കി. പാക്കിസ്ഥാൻ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ഹുസൈൻ ട്വിറ്ററിലൂടെയാണ് രാഹുലിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്.

ആശയകുഴപ്പമാണ് രാഹുലിന്റെ രാഷ്ട്രീയത്തിന്റെ പ്രധാനപ്രശ്‌നം. യാഥാർത്ഥ്യം മനസ്സിലാക്കി അതിനോടൊപ്പം നിൽക്കണം. ഇന്ത്യൻ മതേതരത്വത്തിന്റേയും പുരോഗമന ചിന്താഗതിയുടേയും അടയാളമായിരുന്ന താങ്കളുടെ മുത്തച്ഛനെ പോലെ നിലപാടുകൾ ഉയർത്തിപ്പിടിക്കണമെന്നും ഫവാദ് ഹുസൈൻ ട്വീറ്റിൽ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെയാണ് രാഹുൽ ട്വിറ്ററിലൂടെ പാക്കിസ്ഥാനെതിരെ വിമർശനം ഉന്നയിച്ചത്. സർക്കാരിനോട് എനിക്ക് പലവിഷയങ്ങളിലും എതിർപ്പുണ്ട് എന്നത് ശരിയാണ്. കശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്നും അതിൽ പാക്കിസ്ഥാനടക്കം ആരും ഇടപെടേണ്ടതില്ലെന്നും രാഹുൽ പറഞ്ഞിരുന്നു. ലോകമെമ്ബാടുമുള്ള ഭീകരതയുടെ പ്രധാന പിന്തുണക്കാരായി അറിയപ്പെടുന്ന പാക്കിസ്ഥാനാണ് കശ്മീരിലെ സംഘർഷങ്ങൾക്ക് പ്രേരണ നൽകുന്നതെന്നും രാഹുൽ ട്വിറ്ററിലൂടെ പറഞ്ഞിരുന്നു.