video
play-sharp-fill

Wednesday, May 21, 2025
Homeflashമാരുതി എസ്-പ്രെസോ : ഇന്ത്യയിലെ കുഞ്ഞൻ എസ്.യു.വി സെപ്റ്റംബര്‍ 30ന്

മാരുതി എസ്-പ്രെസോ : ഇന്ത്യയിലെ കുഞ്ഞൻ എസ്.യു.വി സെപ്റ്റംബര്‍ 30ന്

Spread the love

രാജ്യത്തെ ഏറ്റവും വലിപ്പം കുറഞ്ഞ എസ്‍യുവിയായ മാരുതി സുസുക്കി എസ്-പ്രെസോ സെപ്റ്റംബര്‍ 30ന് വിപണിയിലെത്തിയേക്കും. പുതുതലമുറയെ ലക്ഷ്യമാക്കിയാണ് വിറ്റാര ബ്രെസയുടെ താഴെ സബ് ഫോര്‍ മീറ്റര്‍ എസ്.യു.വി സെഗ്മെന്റിലെത്തുന്ന വാഹനം മാരുതിയുടെ ഇന്ത്യയിലെ റിസര്‍ച്ച്‌ ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗം വികസിപ്പിച്ചെടുത്തത്. ഏഴുവർഷത്തിന് ശേഷമാണ് മുഖ്യധാരാ വിപണിയെ ലക്ഷ്യമിട്ട് മാരുതി ഒരു ചെറു വാഹനം അവതരിപ്പിക്കുന്നത്. ബ്രെസയ്ക്ക് ശേഷം പൂർണമായും ഇന്ത്യയിൽ വികസിപ്പിച്ച മോഡലാണിത്.

വിറ്റാര ബ്രെസയെക്കാള്‍ വിലക്കുറവുള്ള ഈ വാഹനത്തെ വാഹനപ്രേമികള്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഏകദേശം 4.5 മുതൽ 5 ലക്ഷം രൂപ വരെയായിരിക്കും വില. 1 ലിറ്റർ-3 സിലിണ്ടർ എൻജിൻ തന്നെയായിരിക്കും ഇതിനും.

റെനോ ക്വിഡ്, മഹീന്ദ്ര കെയുവി 100, ഹ്യുണ്ടായി വെന്യു, ടാറ്റ എച്ച്2എക്‌സ് തുടങ്ങിയവരായിരിക്കും മുഖ്യ എതിരാളികള്‍. അള്‍ട്ടോയുടെ ഉള്‍പ്പെടെയുള്ള വില്‍പ്പന കുറയുന്നത് എസ്-പ്രെസോയിലൂടെ നികത്താമെന്നാണ് മാരുതിയുടെ പ്രതീക്ഷ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2018ലെ ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് മാരുതി സുസുക്കി ഈ വാഹനത്തെ അവതരിപ്പിക്കുന്നത്. .
ഭാരത് സ്റ്റേജ് VI നിലവാരത്തിലുള്ള 67 ബിഎച്ച്‌പി പവറും 91 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കുന്ന 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനായിരിക്കും വാഹനത്തിന്‍റെ ഹൃദയം. 83 ബിഎച്ച്‌പി പവറും 115 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കുന്ന 1.2 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എന്‍ജിനിലും വാഹനം എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, എസ്‌യുവികളെ അനുസ്മരിപ്പിക്കുന്ന ബോക്‌സ് കണ്‍സെപ്റ്റിലുള്ള ഡിസൈന്‍, മസ്‌കുലറായ ബോഡി, മാരുതിയുടെ സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ തുടങ്ങിയവ വാഹനത്തിന്റെ പ്രത്യേകതകളായിരിക്കും. ഇരട്ട എയര്‍ബാഗുകള്‍, എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍ തുടങ്ങിയവ സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകളായിരിക്കും.

വാഹനത്തില്‍ ഫീച്ചര്‍ സമ്പന്നമായ ഇന്റീരിയറായിരിക്കുമെന്നാണ് പ്രവചനങ്ങള്‍. സ്‍മാര്‍ട്ട് കണക്ടിവിറ്റിയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിങ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ അകത്തളത്തിന് ആഡംബര ഭാവമൊരുക്കും.

റെനോ ക്വിഡ്, മഹീന്ദ്ര കെയുവി 100, ഹ്യുണ്ടായി വെന്യു, ടാറ്റ എച്ച്‌2എക്സ് തുടങ്ങിയവരായിരിക്കും മുഖ്യ എതിരാളികള്‍. അള്‍ട്ടോയുടെ ഉള്‍പ്പെടെയുള്ള വില്‍പ്പന കുറയുന്നത് എസ്-പ്രെസോയിലൂടെ നികത്താമെന്നാണ് മാരുതിയുടെ പ്രതീക്ഷ.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments