
സ്വന്തം ലേഖിക
ന്യൂഡൽഹി: ജമ്മുകാശ്മീരിൽ വീട്ടുതടങ്കിലിലായ സി.പി.എം നേതാവ് യൂസഫ് തരിഗാമിയെ സന്ദർശിക്കാൻ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സുപ്രീംകോടതി അനുമതി നൽകി. തരിഗാമിയെ സന്ദർശിക്കണമെന്നാവശ്യപ്പെട്ട് യെച്ചൂരി നൽകിയ ഹേബിയസ് കോർപസിലാണ് സുപ്രീംകോടതിയുടെ തീരുമാനം.
തരിഗാമിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ വേണ്ടി മാത്രമാണ് അനുമതിയെന്നും ഇതൊരു രാഷ്ട്രീയ സന്ദർശനനമാകരുതെന്നും കോടതി നിർദേശം നൽകി. രാജ്യത്തെ ഒരു പൗരന് സ്വന്തം സഹപ്രവർത്തകനെ കാണാൻ അവകാശമുണ്ടെന്ന് പറഞ്ഞാണ് സുപ്രീം കോടതി കേന്ദ്രസർക്കാറിന്റെ എതിർപ്പ് തള്ളിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തരിഗാമിയുമായി ആഗസ്റ്റ് നാലിന് താൻ ഫോണിൽ സംസാരിച്ചിരുന്നെന്നും എന്നാൽ അതിനുശേഷം തരിഗാമിയെക്കുറിച്ച് യാതൊരു വിരവുമില്ലെന്നും യെച്ചൂരി കോടതിയെ അറിയിയിച്ചിരുന്നു. തരിഗാമിയെക്കുറിച്ച് സർക്കാർ യാതൊരു വിവരവും നൽകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, തരിഗാമി സുരക്ഷിതനാണെന്നും യാതൊരു ആരോഗ്യ പ്രശ്നവുമില്ലെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.
അതേസമയം, മറ്റൊരു ഹർജിയിൽ മുഹമ്മദ് അലീം സയീദ് അലീം എന്ന നിയമ വിദ്യാർത്ഥിക്ക് അനന്ത്നാഗിലുള്ള തന്റെ മാതാപിതാക്കളെ സന്ദർശിക്കുന്നതിനും കോടതി അനുമതി നൽകി. ഇതിനിടെ കാശ്മീരിന് പ്രത്യേക അവകാശം നൽകുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം എടുത്ത് കളഞ്ഞത് ചോദ്യം ചെയ്തുള്ള എട്ട് ഹർജികൾ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന് വിടുകയും ചെയ്തു.