കശ്മീർ വിഷയത്തിൽ സുപ്രീംകോടതിയുടെ ഇടപെടൽ: കേന്ദ്രത്തിന് നോട്ടീസ് ; ഹർജികൾ ഭരണഘടനാ ബെഞ്ച് പരിഗണിക്കും

Spread the love

ന്യൂഡല്‍ഹി: കശ്മീര്‍ പുനസംഘടനയ്ക്ക് എതിരായ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതും പുനസംഘടനയും ചോദ്യംചെയ്യുന്ന എട്ട് ഹര്‍ജികളാണ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്.

പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗാഗോയി അധ്യക്ഷനായ ബഞ്ച് ഭരണ ഘടനാ ബെഞ്ചിന് വിട്ടു. പ്രത്യക പദവി റദ്ദാക്കിയത്, സംസ്ഥാന വിഭജനം, രാഷ്ട്രപതിയുടെ വിജ്ഞാപനം തുടങ്ങിയവ ചോദ്യം ചെയ്തുള്ള 8 ഹര്‍ജികള്‍ ആണ് ഭരണ ഘടന ബഞ്ച് പരിഗണിക്കുക. വിഷയത്തില്‍ ഏഴ് ദിവസത്തിനകം കേന്ദ്രസര്‍ക്കാരും ജമ്മുകശ്മീര്‍ ഭരണകൂടവും സത്യവാങ്മൂലം സമര്‍പ്പിക്കണം. ഒക്ടോബര്‍ ആദ്യ വാരം ഹര്‍ജികളില്‍ 5 അംഗ ഭരണഘടനാ ബഞ്ച് വാദം കേള്‍ക്കും.

കശ്‌മീരിൽ മാധ്യമസ്വാതന്ത്ര്യം മരവിപ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച ഹര്‍ജികളിൽ കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയക്കുകയും ചെയ്തു.

കശ്മീരില്‍ തടങ്കലില്‍ കഴിയുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group