
തൃശൂര്‍: സേവ് കോൺഗ്രസ്സിന്റെ പേരിൽ കെ സിയ്ക്ക് ഫ്ലക്സ് ബോര്‍ഡ് വെച്ച സിപിഐഎം നേതാവിന് സിസിടിവി പാരയായി.
കഴിഞ്ഞ ദിവസം രാത്രി 11 മണി നേരത്താണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഫോട്ടോവെച്ച് ‘കെ സി നയിക്കട്ടെ’ എന്നെഴുതിയ ഫ്ലക്സ് ബോര്‍ഡ് ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ സിപിഐഎം നേതാവ് സ്ഥാപിച്ചത്.
രാവിലെ അത് ഫോട്ടോ എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റുകയും ചെയ്തു. എന്നാൽ സിസിടിവി ചതിച്ചതോടെ നാട്ടുകാരെല്ലാം വിവരമറിഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഐഎം നേതാവും വാടാനപ്പള്ളി ലോക്കൽ കമ്മറ്റി അംഗവും പട്ടിലങ്ങാടി ബ്ലോക്ക് മെമ്പറുടെ ഭർത്താവുമായ അരവശ്ശേരി മുഹമ്മദാണ് പണിയൊപ്പിച്ച് കുടുങ്ങിയത്.
യുഡിഎഫ് മണ്ഡലം കമ്മറ്റി പൊലീസിൽ പരാതി നൽകി. വാടാനപ്പള്ളിയിൽ പ്രതിഷേധവും സംഘടിപ്പിച്ചു. സിപിഐഎമ്മിന്‍റെ ലോക്കൽ – ഏരിയ നേതാക്കളുടെ ബലത്തിലാണ് ഈ കുത്സിത പ്രവൃത്തിയെന്ന് മണ്ഡലം യുഡിഎഫ് നേതാക്കൾ ആരോപിച്ചു







