video
play-sharp-fill

റോഡിലെ കുഴിയടച്ചില്ല, സിഗ്നൽ ലൈറ്റുകൾ മിഴിതുറന്നില്ല: റോഡ് മുഴുവൻ ഫ്‌ള്ക്‌സുകളും നിയമലംഘനങ്ങളും: വഴിയിലൂടെ വണ്ടി ഓടിക്കുന്നവൻ മാത്രം കൊടും ക്രിമിനലാകുന്ന രാജ്യം; സെപ്റ്റംബർ ഒന്നു മുതൽ വാഹനയാത്രക്കാരനെ കാത്തിരിക്കുന്നത് കൊടും പിഴ

റോഡിലെ കുഴിയടച്ചില്ല, സിഗ്നൽ ലൈറ്റുകൾ മിഴിതുറന്നില്ല: റോഡ് മുഴുവൻ ഫ്‌ള്ക്‌സുകളും നിയമലംഘനങ്ങളും: വഴിയിലൂടെ വണ്ടി ഓടിക്കുന്നവൻ മാത്രം കൊടും ക്രിമിനലാകുന്ന രാജ്യം; സെപ്റ്റംബർ ഒന്നു മുതൽ വാഹനയാത്രക്കാരനെ കാത്തിരിക്കുന്നത് കൊടും പിഴ

Spread the love

എ.കെ ശ്രീകുമാർ

ന്യൂഡൽഹി: രാജ്യത്തെ റോഡുകൾ പട്ടുമെത്ത പോലെ സുഖകരം. സിഗ്നൽ ലൈറ്റുകൾ എല്ലാം മിന്നിക്കത്തുന്നും, റോഡിന്റെ ഇരുവശത്തും കയേറ്റങ്ങളില്ലെ.. എല്ലാം മനോഹരമായ സുന്ദരമായ നാട്. ഇനി റോഡിലൂടെ വണ്ടിയോടിക്കുന്ന സാധാരണക്കാരന്റെ പോക്കറ്റിൽ നിന്നും പിഴ ഈടാക്കിയാൽ മാത്രം മതി. സെപ്റ്റംബർ ഒന്നു മുതൽ മോട്ടോർ വാഹന നിയമം ലംഘിക്കുന്നവരിൽ നിന്നും ഈടാക്കുന്ന പിഴ തുക നാലിരട്ടിയായി വർധിപ്പിച്ച കേന്ദ്ര സർക്കാർ വിജ്ഞാപനം വന്നതോടെ ആർക്കും ഉണ്ടാകുന്ന സ്വാഭാവിക സംശയമാണ് ഇത്.
രാജ്യത്തെ റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ കേന്ദ്ര സർക്കാർ റോഡുകളിൽ ഇറങ്ങുന്ന വാഹനങ്ങളുടെ നിയമലംഘനങ്ങൾക്കെതിരെ ശക്തമായ പിഴയും നടപടികളും ചുമത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സാധാരണക്കാരൻ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നത്. റോഡിൽ ഓടുന്ന വാഹനങ്ങൾ മാത്രമാണ് ഈ അപകടങ്ങളുടെയെല്ലാം കാരണക്കാരൻ. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ റോഡുകളുടെ സ്ഥിതി പരിശോധിച്ചാൽ അറിയാം എന്താണ് സംഭവം എന്നത്. രാജ്യത്ത് പത്തു ശതമാനത്തിൽ താഴെ റോഡുകളാണ് മികച്ച രീതിയൽ മനോഹരമായി നിർമ്മിച്ചിരിക്കുന്നത്. പല റോഡുകളും ഇപ്പോഴും തകർന്ന് തരിപ്പണമായി തന്നെ നിൽക്കുകയാണ്. ഈ റോഡിലൂടെ പോയി അപകടമുണ്ടായാലും പിഴ വാഹനത്തിന്റെ ഉമടയ്ക്ക് തന്നെയാണെന്നാണ് പുതിയ നിയമം വ്യക്തമാക്കുന്നത്.
രാജ്യത്തെ റോഡുകളിൽ കയ്യേറ്റം വ്യാപകമാണ്. കോട്ടയം നഗരത്തിൽ തന്നെ വിവിധ സ്ഥലങ്ങളിൽ അനധികൃതമായി റോഡ് കയ്യേറിയാണ് നിർമ്മാണ പ്രവർതതനങ്ങൾ നടത്തിയിരിക്കുന്നത്. ഈ കയ്യേറ്റങ്ങൾ മൂലം ഏന്തെങ്കിലും അപകടമുണ്ടായാലും കുറ്റം വാഹനത്തിന്റെ ഉമടയ്ക്ക് തന്നെയാവും. പുതിയ നിയമത്തിലും ഇത്തരം റോഡ് കയ്യേറ്റക്കാർക്ക് എതിരെ യാതൊരു നടപടിയും ശുപാർശ ചെയ്യുന്നില്ല.
റോഡ് നിറയെ രാഷ്ട്രീയക്കാർ ഫ്‌ളക്‌സുകൾ നിരത്തി വച്ചിരിക്കുന്നു. ഇത് നീക്കം ചെയ്യാൻ കോടതി അടക്കം പറഞ്ഞിട്ടും നടപടികൾ എങ്ങുമില്ല. പക്ഷേ, പിഴയും നടപടിയും ഉടൻ എടുക്കുന്നത് സാധാരണക്കാരായ വാഹന ഡ്രൈവർമാരുടെ തലയിലേയ്ക്കാണെന്ന് മാത്രം.