Spread the love

കോട്ടയം: മുസ്‍ലിം ലീഗിനെതിരായ മാത്യു കുഴല്‍നാടന്‍റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി പി.സി ജോര്‍ജ്.

video
play-sharp-fill

ലീഗിന്റെ മുൻപില്‍ മുട്ടിലിഴയാത്ത കോണ്‍ഗ്രസുകാരും ഇന്നത്തെ തലമുറയില്‍ ഉണ്ടെന്നുള്ളത് ആശാവഹമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“വർത്തമാന കാല യുഡിഎഫില്‍ നിന്നും ഒരിക്കലും കേള്‍ക്കാൻ സാധ്യതയില്ല എന്ന് വിചാരിച്ച ഒരു ശബ്ദം ഞാൻ ഇന്ന് കേട്ടു. മാറാട് കലാപത്തെ തുടർന്നുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ശ്രീ എ.കെ ആന്‍റണി 2004ല്‍ രാജി വെച്ചപ്പോള്‍ പറഞ്ഞതിന് ശേഷം ഇന്നേ വരെ ഒരു കോണ്‍ഗ്രസ്‌ നേതാവ് പോലും മുസ്‍ലിം ലീഗിനെ ഒരു നോട്ടം കൊണ്ട് പോലും വേദനിപ്പിച്ചിട്ടില്ല.

ഇന്ന് കുഴല്‍നാടൻ അതിനൊരു മാറ്റം വരുത്തിയിട്ടുണ്ട്. ലീഗിന്‍റെ മുൻപില്‍ മുട്ടിലിഴയാത്ത കോണ്‍ഗ്രസുകാരും ഇന്നത്തെ തലമുറയില്‍ ഉണ്ടെന്നുള്ളത് ആശാവഹമാണ്.”