സർക്കാർ തിരിച്ചുപിടിച്ച കവടിയാർ ഗോൾഫ് ക്ലബ് കൈക്കലാക്കി ബാർ സ്ഥാപിക്കാൻ സ്വകാര്യ ലോബികൾ രംഗത്ത്

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം : സംസ്ഥാന സർക്കാർ തിരിച്ചുപിടിച്ച കവടിയാർ ഗോൾഫ് ക്ലബിൽ പിടിമുറുക്കാൻ സ്വകാര്യ ലോബി രംഗത്ത്. ഗോൾഫ് ക്ലബിൽ ബാർ വീണ്ടും സ്ഥാപിക്കാനാണ് നീക്കം. ഇതിനായി ബൈലോയിൽ ഭേദഗതി വരുത്തി.

സർക്കാർ പ്രതിനിധികളടക്കമുള്ള ഭരണസമിതിയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ക്ലബ് പ്രതിനിധികളുടെ എണ്ണം മൂന്നിൽനിന്ന് അഞ്ചാക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഗോൾഫ് ടൂറിസം വികസനത്തിന് കേന്ദ്ര സർക്കാർ 25 കോടി രൂപ നൽകിയെന്ന് ഭരണസമിതി പ്രസിഡൻറ് ജിജി തോംസൺ വ്യക്തമാക്കി.

ബാറില്ലാത്തതിനാൽ ഇവിടെ ഗോൾഫ് കളിക്കാൻ വിദേശികൾ എത്തുന്നത് കുറവാണ്. ഇത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ഇതിനെ മറികടക്കാനായാണ് ബാർ തുടങ്ങാൻ ആലോചിച്ചതെന്നും അദ്ദേഹം പറഞ്ഞു .