അരുൺ ജെയ്റ്റ്‌ലിയുടെ സംസ്കാരത്തിനിടെ മോഷണം: കേന്ദ്രമന്ത്രിമാരുടെയടക്കം 11 മൊബൈൽ ഫോണുകൾ അടിച്ചുമാറ്റി
ന്യൂഡൽഹി: കഴിഞ്ഞ ദിവസം അന്തരിച്ച മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ സംസ്കാര ചടങ്ങിനിടെ വ്യാപകമായി മോഷണം അരങ്ങേറിയതായി പരാതി. കേന്ദ്രമന്ത്രിയുടേതടക്കം 11 മൊബൈല്‍ ഫോണുകള്‍ മോഷണം പോയി.
നിഗംബോധഘട്ടിൽ നടന്ന സംസ്കാര ചടങ്ങിനിടെയായിരുന്നു സംഭവം. കേന്ദ്ര പരിസ്ഥിതി സഹമന്ത്രി ബാബുല്‍ സുപ്രിയോ, വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവരുടെയടക്കം ഫോണുകളാണ് ചടങ്ങിനിടെ നഷ്ടപ്പെട്ടത്.
പതംഞ്ജലി വക്താവ് എസ് കെ തിജ്രാവാല, ബാബുല്‍ സുപ്രിയോ എന്നിവരാണ് പരാതി ഉന്നയിച്ചത്.തിരക്കേറിയ സമയത്താണ് പോക്കറ്റടിക്കപ്പെട്ടതെന്നും ഒരുകലാകാരനെന്ന നിലയില്‍ പോക്കറ്റടിക്കാരനെ ഞാന്‍ അഭിനന്ദിക്കുകയാണെന്നും ബാബുല്‍ സുപ്രിയോപറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചടങ്ങിനിടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടത് സംബന്ധിച്ച് പരാതികള്‍ ലഭിച്ചതായി ദില്ലി പൊലീസ് അറിയിച്ചു. കുറ്റവാളിയെ ഉടന്‍ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.
Third Eye News Live
0