
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണൽ തുടങ്ങി.
ആദ്യ ഘട്ടമായി പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്. എട്ടരയോടെ ആദ്യ ഫല സൂചന പുറത്ത് വരും. സ്ഥാനാർത്ഥികള്‍ കൗണ്ടിങ് സ്റ്റേഷനുകളിലേക്ക് എത്തിത്തുടങ്ങി.
ഒരു മണിക്കൂറിനകം ഫല സൂചനകള്‍ ലഭ്യമായിത്തുടങ്ങും. ഉച്ചയോടെ പൂർണ ചിത്രം തെളിയും. ഫലം തത്സമയം അറിയാൻ പാർട്ടി ആസ്ഥാനങ്ങളില്‍ എല്‍ഇഡി വാളുകള്‍ അടക്കം സജ്ജമാക്കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിഎം മെഷിനുകളിലെ വോട്ടുകള്‍ എട്ടരയോടെ എണ്ണിത്തുടങ്ങും. 9 മണിയോടെ ആദ്യ ഫല സൂചനകള്‍ ലഭ്യമായി തുടങ്ങും.
10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്താം എന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്.
എക്സിറ്റ്പോള്‍ സൂചനകള്‍ തള്ളുന്ന എല്‍ഡിഎഫ് നേരിയ ഭൂരിപക്ഷത്തില്‍ മൂന്നാം പിണറായി സർക്കാർ അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. കേരളത്തില്‍ നിർണ്ണായക ശക്തിയാവുക എന്ന എക്കാലത്തേയും ആഗ്രഹം ഇത്തവണ സാധ്യമാകുമെന്ന് ബിജെപിയും കരുതുന്നു.







