Spread the love

കോട്ടയം: സമൂഹമാധ്യമങ്ങള്‍ വഴി ഇന്ത്യാവിരുദ്ധ പരാമർ‌ശങ്ങള്‍ പ്രചരിപ്പിച്ചു.

video
play-sharp-fill

അമേരിക്കയില്‍ ആല്‍ബിച്ചൻ മുരിങ്ങയില്‍ ( ആല്‍ബിൻ മാത്യു ) അറസ്റ്റില്‍. കോട്ടയം പാലാ സ്വദേശിയായ ഇയാളെ അമേരിക്കൻ ഹോം ലാൻഡ് സുരക്ഷ വിഭാഗമാണ് ( ICE ) അറസ്റ്റ് ചെയ്തത്.

ഇന്ത്യൻ ദേശീയ പതാക, ദേശീയ ഗാനം, ദേശിയപ്രതിജ്ഞ എന്നിവയെ അധിക്ഷേപിച്ച്‌ നിരന്തരം പോസ്‌റ്റുകള്‍ ഇടുകയും പല വിദ്വേഷ പോസ്റ്റുകളും ഇയാള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. 2016 ല്‍ പൂഞ്ഞാറില്‍ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മതിയായ രേഖകളില്ലാതെ യുഎസില്‍ എത്തുന്ന വിദേശികളെ കണ്ടെത്തി തിരിച്ച്‌ അവരവരുടെ രാജ്യങ്ങളിലേക്ക് ഡിപ്പോർട്ട് ചെയ്യുന്ന അമേരിക്കൻ ഹോം ലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ടുമെന്റാണ് ഐസിഇ. ഈ കഴിഞ്ഞ ഫെബ്രുവരി 25-നാണ് ആല്‍ബിൻ അറസ്റ്റിലായത്.

ഫെബ്രുവരി മുതല്‍ ഇയാളുടെ ഫേസ്ബുക്ക് അകൗണ്ടും ആക്ടീവല്ല. നിലവില്‍ ജയിലിലാണ് ആല്‍ബിൻ.