Spread the love

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറുകളുടെ വില വർധനവിനെതിരെ രൂക്ഷ വിമർശനവുമായി സി പി ഐ എം പോളിറ്റ് ബ്യൂറോ. സിലിണ്ടർ വില വർധനവ് ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍, കേന്ദ്ര സർക്കാർ സാധാരണ ജനങ്ങളോടും ചെറുകിട വ്യാപാരികളോടും അനാസ്ഥാപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് സി പി ഐ എം ആരോപിച്ചു.

video
play-sharp-fill

വില വർധനവ് ഹോട്ടല്‍ മേഖലയെയും ചെറുകിട വ്യാപാരികളെയും ഗുരുതര പ്രതിസന്ധിയിലാക്കിയതായി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. അഞ്ച് കിലോ സിലിണ്ടറുകളുടെ വില കൂട്ടിയത് അതിഥി തൊഴിലാളികളെയും കുറഞ്ഞ വരുമാനക്കാരെയും കൂടുതൽ ബാധിക്കുമെന്നും തൊഴിലാളികളെ പിരിച്ചുവിടുന്ന സാഹചര്യം ആശങ്കാജനകമാണെന്നും സി പി ഐ എം വ്യക്തമാക്കി.

ഇതിനിടെ, വാണിജ്യ സിലിണ്ടർ വില വർധനവിന് പിന്നാലെ പെട്രോള്‍, ഡീസല്‍ വിലയും ഉയരാനിടയുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. എണ്ണക്കമ്പനികളുടെ സമ്മർദ്ദം ശക്തമായ പശ്ചാത്തലത്തില്‍, വോട്ടെണ്ണല്‍ പൂർത്തിയായതിന് ശേഷം ഇന്ധനവില കൂട്ടാൻ കേന്ദ്രം നീങ്ങുമെന്ന സൂചനകളുണ്ട്. വിമാന ഇന്ധന ക്ഷാമത്തെ തുടര്‍ന്ന് എയർ ഇന്ത്യ ചില രാജ്യാന്തര സർവീസുകള്‍ വെട്ടിക്കുറച്ചതായും റിപ്പോർട്ടുകളുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group