Spread the love

കടുത്ത വേനല്‍ക്കാലം ആരോഗ്യത്തെ മാത്രമല്ല, നമ്മുടെ ചര്‍മ്മത്തിന്റെ സൗന്ദര്യത്തെയും സാരമായി ബാധിക്കാറുണ്ട്. അമിതമായ ചൂടും വെയിലും കാരണം ചര്‍മ്മം വരണ്ടുപോകുന്നതിനും സ്വാഭാവിക നിറം മങ്ങുന്നതിനും (Tanning) കാരണമാകുന്നു. വെറും മുഖം കഴുകല്‍ കൊണ്ട് മാത്രം മാറുന്നതല്ല ഈ കരിവാളിപ്പ്.

video
play-sharp-fill

സൂര്യരശ്മികള്‍ ചര്‍മ്മത്തില്‍ ഏല്‍പ്പിക്കുന്ന ആഘാതം കുറയ്ക്കാന്‍ കൃത്യമായ പരിചരണം ആവശ്യമാണ്. വിപണിയില്‍ ലഭിക്കുന്ന കെമിക്കലുകള്‍ നിറഞ്ഞ ക്രീമുകളെക്കാള്‍ സുരക്ഷിതവും ഫലപ്രദവുമാണ് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഫേസ് പാക്കുകള്‍. അത്തരത്തില്‍ ചര്‍മ്മം സംരക്ഷിക്കാന്‍ സഹായിക്കുന്ന ചില വഴികള്‍ നോക്കാം:

കടലമാവും തൈരും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും കരുവാളിപ്പ് മാറ്റാനും കടലമാവും തൈരും ചേര്‍ന്ന മിശ്രിതം മികച്ചതാണ്. ഒരു പാത്രത്തില്‍ ആവശ്യത്തിന് കടലമാവും തൈരും കലര്‍ത്തി കുഴമ്പ് രൂപത്തിലാക്കുക.

ഇത് മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിച്ച ശേഷം 20 മിനിറ്റ് കഴിഞ്ഞ് ശുദ്ധമായ വെള്ളത്തില്‍ കഴുകിക്കളയാം. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ഇങ്ങനെ ചെയ്യുന്നത് ചര്‍മ്മത്തിന് നല്ല മാറ്റം നല്‍കുന്നതാണ്.

തക്കാളി, വെള്ളരിക്ക, തൈര് – ഗുണങ്ങള്‍

ചര്‍മ്മത്തിന് കുളിര്‍മ നല്‍കാന്‍ വെള്ളരിക്കയും മഞ്ഞളും ചേര്‍ത്ത പാക്ക് ഉപയോഗിക്കാം. വെള്ളരിക്ക അരച്ചെടുത്ത മിശ്രിതത്തില്‍ അല്പം മഞ്ഞള്‍പ്പൊടി കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് നല്ലതാണ്. അതുപോലെ തന്നെ തക്കാളി നീരും തൈരും കലര്‍ത്തിയ മിശ്രിതവും ടാനിങ് മാറ്റാന്‍ സഹായിക്കും. ഇത് ചര്‍മ്മത്തില്‍ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകാം. ആഴ്ചയില്‍ രണ്ട് പ്രാവശ്യം ഈ പാക്കുകള്‍ പരീക്ഷിക്കാവുന്നതാണ്.

നാരങ്ങയും കറ്റാര്‍വാഴയും

പ്രകൃതിദത്തമായ ബ്ലീച്ചിങ് ഏജന്റാണ് നാരങ്ങാനീര്. കറ്റാര്‍വാഴ ജെല്ലും നാരങ്ങാനീരും സമം ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് കരിവാളിപ്പ് മാറാന്‍ സഹായിക്കും. ചര്‍മ്മത്തിന് തിളക്കം വര്‍ധിപ്പിക്കാന്‍ ഈ മിശ്രിതം 15 മിനിറ്റോളം മുഖത്ത് വച്ച ശേഷം കഴുകി വൃത്തിയാക്കാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ആവര്‍ത്തിക്കാം.