Spread the love

കോഴിക്കോട്: കേരളത്തില്‍ എല്‍.ഡി.എഫിന് ഭരണത്തുടർച്ച ഉണ്ടാകുമെന്ന് എല്‍.ഡി.എഫ് കണ്‍വീനർ ടി.പി. രാമകൃഷ്ണൻ. എക്സിറ്റ് പോളുകളില്‍ ഏറ്റവും കൂടുതല്‍ പേർ പിന്തുണച്ചത് മുഖ്യമന്ത്രിക്കാണെന്നും അത് ജനമനസ്സിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

video
play-sharp-fill

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കെ.കെ. ശൈലജ ടീച്ചർ തോല്‍ക്കുമെന്ന് പ്രവചിച്ച എക്സിറ്റ് പോളുകള്‍ തെറ്റാണെന്ന് തെളിഞ്ഞതാണ്. ഇത്തവണത്തെ പ്രവചനങ്ങളിലും വസ്തുതാവിരുദ്ധമായ കാര്യങ്ങളുണ്ട്.

നാട്ടില്‍ ഭരണവിരുദ്ധ വികാരമില്ലെന്നും അത് മാധ്യമസൃഷ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് കൃത്യമായ വിശകലനമുണ്ടെന്നും എന്നാല്‍ അത് ഇപ്പോള്‍ പുറത്തുപറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ ചർച്ച തുടങ്ങുന്നത് ജനാധിപത്യത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ജനവിധിയെ മാനിക്കാതെയാണ് കോണ്‍ഗ്രസ് ഇത്തരം ചർച്ചകള്‍ നടത്തുന്നത്.

ന്യൂനപക്ഷ ഏകീകരണം ഉണ്ടായി എന്ന വിശകലനം തെറ്റാണെന്നും കോഴിക്കോട് എല്‍.ഡി.എഫ് മികച്ച മുന്നേറ്റം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.