
ന്യൂഡൽഹി: ഐ.സി.എസ്.ഇ, ഐ.എസ്.സി 10, 12 ക്ലാസുകളിലെ പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു.
ഔദ്യോഗിക പോർട്ടലായ cisce.org ലൂടെയോ യു.ഐ.ഡി, ഇൻഡക്സ് നമ്പർ എന്നിവ ഉപയോഗിച്ച് ഡിജി ലോക്കറിലൂടെയോ സ്കോർകാർഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് കൗണ്‍സല്‍ ഫോർ ദി ഇന്ത്യൻ സ്കൂള്‍ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സി.ഐ.എസ്.സി.ഇ) ഫലം പുറത്തുവിട്ടത്.
ഫെബ്രുവരി 12 മുതല്‍ മാർച്ച് 30 വരെയായിരുന്നു ഇന്ത്യൻ സർട്ടിഫിക്കേറ്റ് ഓഫ് സെക്കൻഡറി എജൂക്കേഷൻ (ഐ.സി.എസ്.ഇ) 10ാം ക്ലാസ് പരീക്ഷ. ഫെബ്രുവരി 12 മുതല്‍ ഏപ്രില്‍ മൂന്ന് വരെയായിരുന്നു ഇന്ത്യൻ സ്കൂള്‍ സർട്ടിഫിക്കറ്റ് (ഐ.എസ്.സി) 12ാം ക്ലാസ് പരീക്ഷ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ യോഗ്യത നേടുന്നതിന് വിദ്യാർഥികള്‍ 33 ശതമാനം മാർക്ക് നേടണം. ഐ.എസ്.സി 12 ക്ലാസ് പരീക്ഷയില്‍ വിജയിക്കാൻ 35 ശതമാനം മാർക്കും വിദ്യാർഥികള്‍ നേടണം.
സ്കോർകാർഡ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം
cisce.org എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
ഹോംപേജില്‍ ICSE Examination results 2026 അല്ലെങ്കില്‍ ISC Examination results 2026 ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ കോഴ്സ് തിരഞ്ഞെടുക്കുക, യു.ഐ.ഡി, ഇൻഡക്സ് നമ്പർ, കാപ്ച കോഡ് എന്നിവ നല്കി ‘Show Result’ എന്ന ബട്ടണില്‍ ക്ലിക്കുചെയ്യുക.
നിങ്ങളുടെ സ്കോറുകള്‍/മാർക്ക് ഷീറ്റ് സ്ക്രീനില്‍ പ്രദർശിപ്പിക്കും
സ്കോർകാർഡ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം







