Spread the love

പത്തനംതിട്ട: വേനല്‍ക്കാലത്ത് വിഷരഹിത തണ്ണിമത്തൻ ലഭ്യമാക്കാൻ കുടുംബശ്രീ ആരംഭിച്ച വേനല്‍മധുരം പദ്ധതി വിളവെടുപ്പിലേക്ക്.

video
play-sharp-fill

ജില്ലയില്‍ 24.03 ഏക്കറിലാണ് ഫാം ലൈവിലി ഹുഡ് പദ്ധതിയുടെ ഭാഗമായി തണ്ണിമത്തൻ വിളയുന്നത്. ചൂടുകാലത്ത് ലഭ്യത ഉറപ്പാക്കുന്നതിനായി ജില്ലയിലെ എല്ലാപഞ്ചായത്തുകളിലും തണ്ണിമത്തൻ കൃഷി തുടങ്ങിയിട്ടുണ്ട്.

ജില്ലയില്‍ എട്ട് ബ്ലോക്കുകളിലായി 61 സംഘകൃഷി ഗ്രൂപ്പുകളാണ് കൃഷി ചെയ്യുന്നത്. ഒരു സംഘത്തില്‍ നാല് അംഗങ്ങളുണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടുബശ്രീ നാട്ടുചന്തയിലൂടെയും പ്രാദേശിക വിപണിയിലൂടെയും വില്പന നടത്തും. കോന്നിയിലാണ് ഏറ്റവും കൂടുതല്‍ കൃഷിയുള്ളത്. ഇവിടെ പത്ത് വാർഡുകളില്‍ തണ്ണിമത്തൻ കൃഷി ചെയ്യുന്നുണ്ട്.