Saturday, April 25, 2026

പാലായിൽ പഞ്ചായത്ത് മെമ്പർക്ക് പാമ്പുകടിയേറ്റു: കടനാട്ടിൽ കാവുംകണ്ടം വാർഡുമെമ്പർ ജിജി തമ്പിക്കാണ് പാമ്പുകടിയേറ്റത്.

Spread the love

കോട്ടയം: പാലാ കടനാട്ടില്‍ പഞ്ചായത്ത് മെമ്പർക്ക് പാമ്പുകടിയേറ്റു. മുൻ പഞ്ചായത്ത് പ്രസിഡന്റും കാവുംകണ്ടം വാർഡുമെമ്പറുമായ ജിജി തമ്പിക്കാണ് വീടിനു സമീപത്തു വച്ച്‌ പാമ്പുകടിയേറ്റത്.

video
play-sharp-fill

അണലി വർഗത്തില്‍പ്പെട്ട പാമ്പാണ് കടിച്ചത്.
ജിജി തമ്പിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കായംകുളത്ത് 15 വയസുകാരിക്കും വെള്ളിയാഴ്ച രാത്രി പാമ്പുകടിയേറ്റു.

കായംകുളം എരുവ തറയില്‍ വീട്ടില്‍ സന്തോഷ് കുമാറിന്റെ മകള്‍ അനാമികയ്ക്കാണ് കടിയേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് താപനില വർധിച്ചതോടെ പാമ്പുകള്‍ കൂട്ടത്തോടെ പുറത്തേക്ക് ഇറങ്ങുകയാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അധികൃതർ നിർദേശം നല്‍കി.