
തൃശ്ശൂർ: പൂരത്തിന് കൊടിയേറി കഴിഞ്ഞാല്‍ ചടങ്ങുകള്‍ നടത്തുകയെന്നത് പ്രധാനപ്പെട്ട കാര്യമാണെന്ന് വി.എസ്. സുനില്‍കുമാർ.
ദുരന്തം മുഖത്ത് എങ്ങനെ നടത്തണമെന്നത് ആലോചിക്കണം. ഇക്കാര്യത്തില്‍ ദേവസ്വത്തിൻ്റെ ഭാഗത്ത് നിന്ന് ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് വി. എസ്. സുനില്‍കുമാർ പറഞ്ഞു. ആചാരപ്രകാരമുള്ള കാര്യങ്ങള്‍ നടത്താതെ കഴിയില്ല. ജനങ്ങളുടെ ഹിതം കൂടി പരിഗണിച്ചാവും തീരുമാനമെടുക്കുക.
വെടിക്കെട്ട് പുരയിലുണ്ടായ അപകടത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധന നടക്കുകയാണ്. സ്ഥലം സന്ദർശിച്ച പെസോ ഉദ്യോഗസ്ഥരുടെ അഭിപ്രായത്തില്‍ ജില്ലയിലെ കനത്ത ചൂട് അല്ല പൊട്ടിത്തെറിക്ക് കാരണമെന്നാണ്. വെടിക്കെട്ട് പുരയിലേക്ക് താല്‍ക്കാലിക വൈദ്യുതി കണക്ഷൻ എടുത്തിട്ടുണ്ട്. ഇതില്‍ സംഭവിച്ച ഷോർട്ട് സർക്യൂട്ട് ആണോയെന്നും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരോധിത കെമിക്കല്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് വിവരം. 2016 ലെ പുറ്റിങ്ങല്‍ ദുരന്തത്തിന് ശേഷം കർശന സുരക്ഷയോടെയാണ് വെടിക്കെട്ട് നടത്തുന്നത്. പൂരത്തിന് അതിശക്തമായ സുരക്ഷയാണ് പാലിക്കുന്നത്. പെസോ പറഞ്ഞ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പൂരം നടത്തുന്നതെന്നും വി. എസ്. സുനില്‍ കുമാർ പറഞ്ഞു. വെടിക്കെട്ട് പെട്ടെന്ന് നിർത്താൻ കഴിയുന്നത് അല്ല.
വെടിക്കെട്ട് നിർമാണത്തിന് ബദല്‍ മാർഗം അവതരിപ്പിച്ചിരുന്നു. ഒരു പാർക്ക് നിർമിക്കാൻ ആയിരുന്നു തീരുമാനം. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് തടസപ്പെട്ടു.അതിന് പിന്നില്‍ ശിവകാശിയില്‍ നിന്നുള്ള പടക്ക ലോബി ആണെന്ന് ആരോപണം വന്നുവെന്നും സുനില്‍കുമാർ പറഞ്ഞു. പാകൃതമായ പടക്ക നിർമാണം തടയണമെന്നും അദ്ദേഹം പറഞ്ഞു. ആധുനികമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് പടക്കനിർമാണമാണ് വേണ്ടത്.
വെടിക്കെട്ട് നിരോധിക്കണം എന്നല്ല. മിതമായ രീതിയില്‍ അപകടകരമല്ലാത്ത രീതിയില്‍ നടത്തണം. മരണം മുന്നില്‍ കണ്ട് അസ്വദിക്കേണ്ടത് അല്ല വെടിക്കെട്ടെന്നും വി.എസ് സുനില്‍ കുമാർ പറഞ്ഞു. എല്ലാവർക്കും ആഘോഷിച്ച് അസ്വദിക്കാനുള്ളതാണെന്നും സുനില്‍ കുമാർ പറഞ്ഞു.






