Thursday, April 23, 2026

‘നേരിനൊപ്പം , പോരാട്ടങ്ങള്‍ നിലപാടുകള്‍’; ലോക പുസ്തകദിനത്തില്‍ വായനക്കാർക്കായി കെ സി വേണുഗോപാലിന്‍റെ വക ഒരു പുസ്തകം

Spread the love

തിരുവനന്തപുരം: ലോക പുസ്തകദിനത്തില്‍ വായനക്കാർക്കായികെ സി വേണുഗോപാലിന്‍റെ വക ഒരു പുസ്തകം.

video
play-sharp-fill

‘നേരിനൊപ്പം : പോരാട്ടങ്ങള്‍ നിലപാടുകള്‍ ‘എന്ന ഈ ഗ്രന്ഥം അദ്ദേഹത്തിന്‍റെ നിയമസഭ, രാജ്യസഭ, ലോകസഭ പ്രസംഗങ്ങളില്‍ നിന്ന്‌ തിരഞ്ഞെടുക്കപ്പെട്ട പ്രസംഗങ്ങളുടെ സമാഹാരമാണ്.

ഒട്ടേറെ മനുഷ്യർക്ക് ഉറ്റവരെയും കിടപ്പാടവും നഷ്ടപ്പെടുത്തിയ സുനാമിയെന്ന മഹാവിപത്ത് മുതല്‍, തൊഴിലില്ലായ്മയുടെ പൊള്ളുന്ന യഥാർഥ്യങ്ങള്‍ തൊട്ട്, കർഷകരും മത്സ്യത്തൊഴിലാളികളും നഴ്സുമാരും വിദ്യാർത്ഥികളും തുടങ്ങി സർവതല സ്പർശിയായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള, മൂന്നു ദശാബ്ദ കാലത്തു നിയമനിർമ്മാണ സഭകളില്‍ കെസി നടത്തിയ പ്രസംഗങ്ങളാണ് പുസ്തക രൂപത്തില്‍ ഇറങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിസി ബുക്സ് ആണ് പ്രസാധകർ. ഈ പുസ്തകദിനത്തില്‍ സന്തോഷത്തോടെ വായനക്കാർക്കായി സമർപ്പിക്കുന്നുവെന്ന് അദ്ദേഹം ഫേസബുക്കില്‍ കുറിച്ചു