Wednesday, April 22, 2026

‘സ്ട്രോങ്ങ്‌ റൂമുകള്‍ സീല്‍ ചെയ്തതിനാല്‍ ഇനി പോസ്റ്റല്‍ ബാലറ്റുകള്‍ നൽകാനാവില്ല’; ഉദ്യോഗസ്ഥരുടെ ഹര്‍ജിയില്‍ മറുപടി നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷൻ

Spread the love

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ പോസ്റ്റല്‍ ബാലറ്റുകള്‍ ലഭ്യമായില്ലെന്ന ഹർജിയില്‍ മറുപടി നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷൻ.

video
play-sharp-fill

സ്ട്രോങ്ങ്‌ റൂമുകള്‍ സീല്‍ ചെയ്തതിനാല്‍ ഇനി പോസ്റ്റല്‍ ബാലറ്റ് അനുവദിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. മൂന്ന് ഹർജികളാണ് ഹൈകോടതിയില്‍ എത്തിയത്. ഹർജിക്കാരില്‍ രണ്ടുപേർ കൃത്യമായി ഫോമുകള്‍ നല്‍കിയിട്ടില്ലെന്നും ഒരാള്‍ പോസ്റ്റല്‍ ബാലറ്റ് കൈപ്പറ്റാൻ എത്തിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.

സർക്കാർ ജീവനക്കാരായ മുഹമ്മദ് സിനാൻ, എം ജി അനില്‍കുമാർ എന്നിവരാണ് അപേക്ഷ നല്‍കിയിട്ടും പോസ്റ്റല്‍ ബാലറ്റ് ലഭിച്ചില്ലെന്ന് ചൂണ്ടികാണിച്ച്‌ ഹൈകോടതിയെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദ്യോഗസ്ഥർക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. കുറ്റ്യാടി സ്വദേശി മുഹമ്മദ് സിനാൻ അടക്കമുള്ളവർ നല്‍കിയ ഹർജിയില്‍ ആണ് നടപടി.

വോട്ടർ ഫെസിലിറ്റേഷൻ സെന്ററില്‍ അപേക്ഷ നല്‍കിയിട്ടും ബാലറ്റ് കിട്ടിയില്ലെന്നായിരുന്നു ആക്ഷേപം. കുറ്റ്യാടി മേഖലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സർക്കാർ ഉദ്യോഗസ്ഥനാണ് മുഹമ്മദ് സിനാനും മറ്റു ഉദ്യോഗസ്ഥരും. എന്നാല്‍ പല ഫെസിലിറ്റേഷൻ സെന്ററുകളിളും ഉദ്യോഗസ്ഥർക്ക് ആവശ്യമായ പോസ്റ്റല്‍ ബാലറ്റ് ലഭിച്ചിട്ടില്ലെന്ന പരാതി ഉയർന്നിരുന്നു.

അർഹരായ പലർക്കും പോസ്റ്റല്‍ ബാലറ്റ് കിട്ടാത്തത്തില്‍ കോടതി നേരത്തെ ഇടപെട്ടിരുന്നു. എന്നാല്‍ അന്ന് വൈകിട്ട് 5 മണിക്ക് മുമ്പ് തന്നെ അർഹതപ്പെട്ടവർക്ക് പോസ്റ്റല്‍ ബാലറ്റ് ലഭ്യമാക്കുമെന്നും, വോട്ട് അവകാശം നിഷേധിക്കപ്പെടില്ലെന്നും ഹൈക്കോടതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ആ ഉറപ്പ് ലംഘിക്കപ്പെട്ടു എന്നാണ് പരാതിക്കാരുടെ ആക്ഷേപം.