Wednesday, April 22, 2026

തൃശൂര്‍ വെടിക്കെട്ടുപ്പുര അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച്‌ കല്യാണ്‍ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടര്‍

Spread the love

തൃശ്ശൂർ: വെടിമരുന്നിന് തീപിടിച്ച്‌ തൃശൂരിലുണ്ടായ ദാരുണമായ സംഭവത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കല്യാണ്‍ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ ടി.എസ്. കല്യാണരാമന്‍ അഞ്ചു ലക്ഷം രൂപ വീതം സാമ്ബത്തിക സഹായം പ്രഖ്യാപിച്ചു.

video
play-sharp-fill

ഈ ദുരന്തത്തില്‍ പെട്ടവരുടെ വിയോഗം വ്യക്തിപരമായ ഒന്നായാണ് കാണുന്നതെന്ന് കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. സങ്കല്‍പ്പിക്കാന്‍ കഴിയാത്തവിധം പ്രയാസകരമായ ഘട്ടത്തിലൂടെ കടന്നുപോകുന്ന കുടുംബങ്ങളോടൊപ്പമാണ് എന്‍റെ ചിന്തകള്‍. വാക്കുകള്‍ക്ക് അവരുടെ ദുഃഖം ലഘൂകരിക്കാനാവില്ലെന്ന് അറിയാം, എങ്കിലും ഈ ചെറിയ സഹായം അവര്‍ക്കൊരു കൈത്താങ്ങാവുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഒരു സമൂഹമെന്ന നിലയില്‍ പരസ്‌പരം താങ്ങായി നില്‍ക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക അധികാരികളുമായി സഹകരിച്ച്‌ അര്‍ഹരായ കുടുംബങ്ങള്‍ക്ക് ധനസഹായം കൈമാറാനുള്ള നടപടികള്‍കല്യാണ്‍ജൂവലേഴ്‌സ് സ്വീകരിക്കും. ടി. എസ് കല്യാണരാമൻ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും തൃശൂരിലെ ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group