
കോട്ടയം:
കോട്ടയത്ത് ആർ റ്റി എ ബോർഡ് പ്രത്യേക യോഗം ചേർന്ന് സ്വകാര്യ ബസ് ഉടമകളുടെ വിഷയങ്ങൾ പരിഹരിക്കണമെന്ന് പ്രൈവറ്റ് ബസ് ഓണേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
ആർടി എ ബോർഡ് യോഗം ചേർന്നിട്ട് ഒരു വർഷം കഴിഞ്ഞുവെന്നും ഈ കാലയളവിൽ ജില്ലയിലെ ബസുടമകൾക്ക് വിവിധ തരത്തിലുള്ള വിഷയങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇവ പരിഹരിക്കുന്നതിനും കോട്ടയം നീണ്ടൂർ സ്കീമിനു പകരം പുതിയ സ്കീം പ്രഖ്യാപിച്ചതിനാൽ പെർമിറ്റ് നഷ്ടപ്പെട്ട ഉടമകൾക്ക് പെർമിറ്റ് നൽകുന്നതിന് വേണ്ടിയും സ്പെഷ്യൽ ആർടിഒ യോഗം ചേരണമെന്ന് ആവശ്യപ്പെട്ടു
പ്രൈവറ്റ് ബസ് ഓണേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് ജോയി ചെട്ടിശ്ശേരി യുടെ നേതൃത്വത്തിൽ ബോർഡ് ചെയർമാനായ ജില്ലാ കളക്ടർക്ക് നിവേദനം നൽകി.
ഏകദേശം 350 ഓളം ബസ്സുകളുടെ പെർമിറ്റുകളാണ് ഈ വിധത്തിൽ നഷ്ടപ്പെട്ടത് 2020
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുതൽ ഓർഗനൈസേഷൻ നേതാക്കളുടെ ശ്രമഫലമായിട്ടായിട്ടാണ് പുതിയ നോട്ടിഫിക്കേഷനും അതനുസരിച്ച് നഷ്ടപ്പെട്ട പെർമിറ്റുകൾ തിരികെ നൽകാൻ ഉത്തരവും ഉണ്ടായത്.
ജില്ലാ ഭാരവാഹികളായ എ സി സത്യൻ, റോണി ജോസഫ്, ആൽവിൻ ജോസ് , സേവ്യർ ജോസഫ്, റ്റി സി തോമസ് തുടങ്ങിയവരും നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.







