ചങ്ങനാശേരിയിൽ മുട്ടുവേദനയുമായി എത്തിയ യുവതിയെ കടന്നു പിടിച്ച ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റിൽ: അറസ്റ്റിലായത് ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ തെറാപ്പിസ്റ്റായ അറുപതുകാരൻ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ചങ്ങനാശേരി: മുട്ടുവേദനയുമായി ആശുപത്രിയിൽ എത്തിയ യുവതിയെ കടന്നു പിടിച്ച ഫിസിയോ തെറാപ്പിസ്റ്റ് ഒടുവിൽ പിടിയിലായി. ചങ്ങനാശേരി ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ തെറാപ്പിസ്റ്റായ കുറിച്ചി ഇത്തിത്താനം പാലത്തിങ്കൽ വീട്ടിൽ പി.എം മാത്യുവിനെയാണ് (60) സി.ഐ മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ ചങ്ങനാശേരി ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. മുട്ടിന് വേദനയുമായി എത്തിയ യുവതിയെ പരിശോധിക്കുന്നതിനിടെ മാത്യു കടന്നു പിടിക്കുകയായിരുന്നു. ഇയാൾക്കെതിരെ പ്രതിഷേധിച്ച ശേഷം പെൺകുട്ടി ആശുപത്രി വിട്ടു. തുടർന്ന് ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ്‌കുമാറിന്റെ മുമ്പാകെ എത്തി പരാതി നൽകി. തുടർന്ന് പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഇയാൾക്കെതിരെ കേസെടുത്തത്.
തുടർന്ന് എസ്.ഐ കൃഷ്ണൻകുട്ടി, എ.എസ്.ഐ സിബിച്ചൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.