
സ്വന്തം ലേഖകൻ
കോട്ടയം: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ജില്ലാ സമ്മേളനവും യാത്രയയപ്പും ആഗസ്റ്റ് 24 ന് കോട്ടയം ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. പൊതുമേഖലാ, സ്വകാര്യ, ഗ്രാമീണ, ജില്ലസഹകരണ ബാങ്കുകളിൽ നിന്നായി 380 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ജില്ലാ സമ്മേളനം സി പി എം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ ബെഫി സംസ്ഥാന സെകട്ടറി എസ്.എസ്.അനിൽ, ജോ. സെക്രട്ടറി എൻ.സനിൽ ബാബു, ട്രഷറർ കെ.എസ്.രവീന്ദ്രൻ, അഭയം സെക്രട്ടറി എബ്രഹാം തോമസ്, സംസ്ഥാന വനിതാ സബ് കമ്മിറ്റി അംഗം അനിതാ. പി. നായർ എന്നിവർ പങ്കെടുക്കും. തുടർന്നു നടക്കുന്ന യാത്രയയപ്പു സമ്മേളനം ദേശാഭിമാനി മുൻ മാനേജർ സി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻറ് പി.ജി.അജിത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സഖാക്കൾ ജോസഫ് ജോർജ്, പി.ആർ ഹരിദാസ് എന്നിവർക്കാണ് യാത്രയയപ്പ്.