
കൊച്ചി: കൊച്ചിയിൽ റോഡ് മുറിച്ചുകടക്കവേ കാൽനടയാത്രക്കാരനെ ഇടിച്ചിട്ട കാർ ബോണറ്റിലേക്ക് തെറിച്ചുവീണ യാത്രക്കാരനുമായി അതിവേഗത്തിൽ സഞ്ചരിച്ചത് 400 മീറ്ററോളം. സംഭവത്തിൽ എളമക്കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ടെങ്കിലും ഇടിച്ച കാർ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.
എറണാകുളം മരോട്ടിച്ചോട് ജംഗഷന് സമീപത്തുവച്ചായിരുന്നു അപകടം. ആട്ടോറിക്ഷയിൽ നിന്ന് ഇറങ്ങിയ യുവാവിനെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വണ്ടിയുടെ ബോണറ്റിൽ വീണ യുവാവുമായി കാർ 400 മീറ്ററോളം സഞ്ചരിച്ചു. ഇതിനിടയിൽ താഴെ വീണ യുവാവിന്റെ കാലിന് മുകളിലൂടെ കയറിയിറങ്ങിയ വാഹനം നിർത്താതെ കടന്നുകളഞ്ഞു.
അപകടത്തിൽ പരിക്കേറ്റ യുവാവ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group