അഭിഭാഷകർ ഭരണ ഘടനയുടെ സംരക്ഷകർ: ജോസ് .കെ . മാണി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ഇൻഡ്യൻ ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും വെല്ലുവിളികൾ അഭിമുഖീകരിക്കുന്ന ഈ കാലഘട്ടത്തിൽ ഭരണഘടനയുടെ അന്തഃസത്ത സംരക്ഷിക്കേണ്ട ഉത്തരവാദിത്വം അഭിഭാഷകർക്ക് ഉണ്ടെന്ന് ജോസ് . കെ. മാണി എം.പി. പാർലമെൻറിലെ ഭൂരിപക്ഷം ഭരണഘടനയുടെ മൂല്യങ്ങൾ തർക്കുവാനുള്ള അവകാശമായി കാണരുത്. ഭരണഘടനയുടെ 370ആം വകുപ്പ് റദ്ദാക്കിയത് ‘ പ്രത്യക്ഷത്തിൽ കാശ്മീർ വിഷയം എന്നു തോന്നി പ്പിക്കുമെങ്കിലും അത് ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിനു മേലുള്ള വെല്ലുവിളിയാണ്.ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലുള്ള ജനങ്ങളുടെ വിഭിന്നങ്ങളായ സംസ്കാരത്തെയും ആചാരത്തെയും ഭരണഘടന ഉയർത്തി പിടിച്ചിട്ടുണ്ടെന്നും അത് മാനീക്കുവാൻ സർക്കാരുകൾ തയ്യാറാവണമെന്നും കേരള ലോയേഴ്സ് കോൺ ഗ്രസ്സ് സംസ്ഥാന നേത്രു സമ്മേളനംഉദ്ഘാടനം ചെയ്ത് ജോസ് കെ.മാണി എം.പി പറഞ്ഞു.
കേരള ലോയേഴ്സ് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് അഡ്വ: ജോർജ് മേച്ചേരിൽ അദ്ധ്യഷത വഹിച്ച യോഗത്തിൽ വെച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറായി തെരെഞ്ഞെടുത്ത അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ ., യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക, കെ.എസ്.സി എം സംസ്ഥാന പ്രസിഡന്റ് അബേഷ് അലോഷി അഭിഭാക്ഷ ക വ്രത്തിയിൽ 62 വർഷം പൂർത്തികരിച്ച ഇ.എം ഇടിക്കുള്ള എന്നിവർക്ക് സ്വീകരണം നൽകി. അഡ്വ. വി.വി ജോഷി, പി.ടി ജോസ്, സ്റ്റീഫൻ ജോർജ്, അഡ്വ. ജോസ് ടോം, അഡ്വ. ജോബ് മൈക്കിൾ, അഡ്വ. പ്രിൻസ് ലൂക്കോസ്സ്,സണ്ണി തെക്കേടം, , അഡ്വ. ജസ്റ്റിൻ ജേക്കബ്, അഡ്വ. ജോസഫ് ജോൺ , അഡ്വ. ജോർജ് കോശി അഡ്വ. എം.എം മാത്യു, അഡ്വ.ജോബി ജോസഫ്, അഡ്വ. സന്തോഷ് കുര്യൻ, അഡ്വ. സിറിയക് കുര്യൻ, അഡ്വ. കെ. ഇസഡ് കുഞ്ചെറിയാ, റ്റോം ജോസ്, റ്റി.സി. തോമസ്, ജോസഫ് ചാമക്കാല, എന്നിവർ പ്രസംഗിച്ചു