തൃശൂര്‍ വെളുത്തൂരില്‍ ക്ഷേത്രോത്സവത്തിനിടെ വാക്കുതർക്കം;പിന്നാലെ യുവാക്കള്‍ തമ്മില്‍ സംഘര്‍ഷം; 25കാരന് കുത്തേറ്റു; രണ്ടുപേര്‍ പിടിയില്‍

Spread the love

തൃശൂര്‍: വെളുത്തൂരില്‍ യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. 25 വയസുകാരനായ പടിഞ്ഞാറേക്കോട്ട സ്വദേശി ഡെല്‍ജോയ്ക്കാണ് പരിക്കേറ്റത്. ഇയാളുടെ തോളിനാണ് കുത്തേറ്റത്.

video
play-sharp-fill

സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശിവരാമപുരം ഉന്നതിയിലെ പൊന്മാണി എന്ന് വിളിപ്പേരുള്ള ഇനോസ്, ആദിത്യന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇരുവര്‍ക്കും 19 വയസാണ്.

ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവമുണ്ടായത്. അരിമ്പൂര്‍ നമ്പൂര്‍ക്കാവ് ക്ഷേത്ര മൈതാനത്തുവെച്ചാണ് വാക്കുതര്‍ക്കമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയ്യന്തോളിലും പടിഞ്ഞാറേക്കോട്ടയിലുമുള്ള സംഘങ്ങള്‍ തമ്മിലായിരുന്നു സംഘര്‍ഷം. ഉടനടി നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.