
കോട്ടയം: അഞ്ച് വർഷത്തിനുള്ളില്‍ പുതുപ്പള്ളിയില്‍ ഐപിഎല്‍ മത്സരം നേരിട്ട് നടത്തുമെന്ന് ചാണ്ടി ഉമ്മൻ എംഎല്‍എ .
ഐപിഎല്‍ ആവേശം ആരാധകരിലേക്ക് എത്തിക്കുന്നതിനായി പുതുപ്പള്ളിയില്‍ ബിസിസിഐ ഒരുക്കിയ ഫാൻ പാർക്കിന്റെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതുപ്പള്ളിയില്‍ ഇത്തരമൊരു അവസരമൊരുക്കിയതിന് ബിസിസിഐയോടും കെസിഎയോടും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. സ്റ്റേഡിയത്തിന് സമാനമായ അന്തരീക്ഷത്തില്‍ മത്സരങ്ങള്‍ തത്സമയം ആസ്വദിക്കാനാണ് ബി.സി.സി.ഐ ഫാൻ പാർക്കുകള്‍ രാജ്യമെമ്പാടും ഒരുക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ടാറ്റാ ഐപിഎല്‍ 2026-ന്റെ ആവേശം രാജ്യത്തെമ്പാടുമുള്ള ആരാധകരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ബിസിസിഐ പുറത്തിറക്കിയ ഫാൻ പാർക്കുകളുടെ രണ്ടാം ഘട്ട പട്ടികയില്‍ പുതുപ്പള്ളിയും ഇടംപിടിച്ചിരുന്നു.
18 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി ആകെ 30 നഗരങ്ങളിലാണ് ഈ ഘട്ടത്തില്‍ ഫാൻ പാർക്കുകള്‍ ഒരുങ്ങുന്നത്. കേരളത്തില്‍ നിന്ന് കോട്ടയം ജില്ലയിലെ പുതുപ്പള്ളി ഇത്തവണ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ടായിരുന്നു.
പുതുപ്പള്ളിയെ കൂടാതെ ആന്ധ്രാപ്രദേശിലെ മംഗളഗിരി, ഹിമാചല്‍ പ്രദേശിലെ ചമ്പ, മാണ്ഡി, അസമിലെ ഗോലാഘട്ട്, സില്‍ച്ചാർ, മണിപ്പൂരിലെ ഇംഫാല്‍ എന്നീ നഗരങ്ങളും ആദ്യമായാണ് ഫാൻ പാർക്കുകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്.



