
കൊച്ചി: വോട്ട് ചെയ്യാന്‍ മഷി പുരട്ടിയ വിരലിന്റെ തൊലി പൊളിഞ്ഞതായി പരാതി. പള്ളുരുത്തി പി.ഡി റോഡില്‍ തട്ടാപറമ്പില്‍ താമസിക്കും ടിവി സനല്‍ ബാബുവിനാണ് ദുരനുഭവമുണ്ടായത്. സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.
നഷ്ടപരിഹാരം അനുവദിക്കണമെന്നാണ് ബാബുവിന്റെ ആവശ്യം. വോട്ട് രേഖപ്പെടുത്തുന്നതിനിടെ തേച്ച മഷി ചൂണ്ട് വിരലിലും നടു വിരലിലും വീണതായി യുവാവ് പറയുന്നു.
രണ്ട് ദിവസങ്ങള്‍ക്ക് ശേഷം വിരലില്‍ ചൊറിച്ചിലും വേദനയും അനുഭവപ്പെട്ടു. പിന്നീട് വിരലിലെ തൊലി പൊളിഞ്ഞ് പോയി, പൊള്ളലേറ്റത് പോലെ വേദനയും നീറ്റലും ഉണ്ടായെന്നും സനല്‍ വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയ സനല്‍ മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു. പരിക്കിന് പിന്നാലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ആവശ്യമായ മരുന്നുകള്‍ ലഭ്യമല്ലാത്തതിനാല്‍ പുറത്തുനിന്ന് വാങ്ങാന്‍ നിര്‍ദേശിച്ചതായും സനല്‍ പരാതിയില്‍ പറയുന്നു.



