play-sharp-fill
രാജ്യത്ത് 70 വർഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി: നീതി ആയോഗ്

രാജ്യത്ത് 70 വർഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി: നീതി ആയോഗ്

ന്യൂഡല്‍ഹി: 70 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക മാ​ന്ദ്യ​ത്തി​ലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് നീതി ആയോഗ്. ചരിത്രത്തില്‍ ആദ്യമായി പണലഭ്യതയില്‍ മാന്ദ്യം നേരിടുകയാണെന്നും നീതി ആയോഗ്​ വൈസ്​ ചെയര്‍മാന്‍ രാജീവ്​ കുമാര്‍ പറഞ്ഞു.

ബാങ്കിങ് മേഖലയിലാണ് പ്രധാനമായും മാന്ദ്യം ബാധിച്ചിരിക്കുന്നത്. ആരും ആരെയും വിശ്വസിക്കാത്ത സാഹചര്യമാണ്​ നിലവിലുള്ളത്. ആരും ആര്‍ക്കും വായ്​പ കൊടുക്കാന്‍ തയാറാവുന്നില്ല. സ്വകാര്യ മേഖലയിലും പൊതുമേഖലയിലും ഇതാണ്​ സ്ഥിതിയെന്നും ഈ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നും രാജീവ് കുമാർ പറയുന്നു.

ഇതാദ്യമായാണ്​ സര്‍ക്കാറി​​ന്റെ ഭാഗത്ത്​ നിന്ന്​ ഒരാള്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന്​ സമ്മതിക്കുന്നത്​.
എന്നാൽ, ഇന്നത്തെ ഈ പ്രതിസന്ധിയ്ക്ക് രണ്ടാം യു​പി​എ സ​ര്‍​ക്കാ​രാണെന്നും അദ്ദേഹം പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2009-14 കാ​ല​ത്തെ (ര​ണ്ടാം യു​പി​എ സ​ര്‍​ക്കാ​ര്‍) അ​നി​യ​ന്ത്രി​ത​മാ​യ പ​ണ വി​ത​ര​ണ​വും വാ​യ്പ നല്‍​ക​ലു​മാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നാ​ണ് രാ​ജീ​വ് കു​മാ​ര്‍ അഭിപ്രായപ്പെട്ടത്. ഇ​ത് വ​ലി​യ തോ​തി​ല്‍ നി​ഷ്‌​ക്രി​യ ആ​സ്തി വര്‍ധനവിന് ഇ​ട​യാ​ക്കിയതായി അദ്ദേഹം പറഞ്ഞു.

നോ​ട്ട് നി​രോ​ധ​ന​വും ജിഎ​സ്ടി​യും ഇ​ന്‍​സോ​ള്‍​വ​ന്‍​സി ആ​ന്‍​ഡ് ബാ​ങ്ക്‌​റ​പ്റ്റ്‌​സി കോ​ഡും കാ​ര്യ​ങ്ങ​ളെ മാ​റ്റി​മ​റി​ച്ചു. നേ​ര​ത്തെ 35 ശ​ത​മാ​നം പ​ണ​വി​നി​മ​യ​മു​ണ്ടാ​യി​രു​ന്ന​ത് ഇ​പ്പോ​ള്‍ ഇ​തി​ലും വ​ള​രെ താ​ഴെ​യാ​ണ്. നോ​ട്ട് നി​രോ​ധ​ന​വും ജി ​എ​സ് ടി​യു​മെ​ല്ലാം സ​ങ്കീ​ര്‍​ണ​മാ​യ സാ​ഹ​ച​ര്യ​മാ​ണു​ണ്ടാ​ക്കി​യ​ത്.

മാര്‍ച്ച്‌ 31-ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തില്‍ ജിഡിപി 6.8 ശതമാനമാണ്. ഈ സാമ്പത്തികവര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ ഇത് 5.7 ശതമാനമായി കുറയുമെന്നാണു റിപ്പോര്‍ട്ട്.