പണം തന്നാല്‍ സുരക്ഷിതമായി പോകാം; ഹോര്‍മുസ് കടലിടുക്കില്‍ പുതിയ നിബന്ധനയുമായി ഇറാൻ; പണം നല്‍കുന്ന കപ്പലുകള്‍ക്ക് മാത്രം ഇനി മുതൽ മുൻഗണന

Spread the love

ടെഹ്റാൻ: ‌ഹോർമുസ് കടലിടുക്ക് കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് പ്രത്യേക ഫീസ് ഈടാക്കാനൊരുങ്ങി ഇറാൻ.

video
play-sharp-fill

സുരക്ഷാ-സംരക്ഷണ സേവനങ്ങള്‍ക്കായി നിശ്ചയിച്ചിട്ടുള്ള തുക നല്‍കുന്ന കപ്പലുകള്‍ക്ക് മാത്രമേ ഇനി മുതല്‍ കടലിടുക്കിലൂടെ മുൻഗണനാടിസ്ഥാനത്തില്‍ കടന്നുപോകാൻ അനുമതി നല്‍കൂ എന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

സിഎൻഎന്നിന് നല്‍കിയ അഭിമുഖത്തിലാണ് ഇറാൻ ഈ പുതിയ നയം വെളിപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ടാകുമെന്നും, പുതിയ പ്രോട്ടോക്കോള്‍ അനുസരിച്ച്‌ വേഗത്തില്‍ പണം അടയ്ക്കുന്നവർക്ക് കടന്നുപോകുന്നതില്‍ മുൻഗണന നല്‍കുമെന്നും അധികൃതർ അറിയിച്ചു.

പണം നല്‍കാത്ത കപ്പലുകളുടെ യാത്ര അനിശ്ചിതമായി നീട്ടിവെക്കാനാണ് ഇറാന്റെ തീരുമാനം. അമേരിക്കയുമായുള്ള വെടിനിർത്തല്‍ കരാറില്‍ യുഎസ് വിശ്വാസവഞ്ചന കാണിച്ചുവെന്ന് ആരോപിച്ചാണ് ശനിയാഴ്ച മുതല്‍ കടലിടുക്കില്‍ ഇറാൻ വീണ്ടും നിയന്ത്രണങ്ങള്‍ കർശനമാക്കിയത്.