പരിയാരം ഗവണ്‍മെൻ്റ് മെഡിക്കല്‍ കോളേജില്‍ നാലംഗ സംഘത്തിൻ്റെ അതിക്രമം; സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്

Spread the love

കണ്ണൂർ: കണ്ണൂർ പരിയാരം ഗവണ്‍മെൻ്റ് മെഡിക്കല്‍ കോളേജില്‍ നാലംഗ സംഘത്തിൻ്റെ അതിക്രമം.

video
play-sharp-fill

ഇന്ന് ഉച്ചയ്ക്ക് 1.45ഓടെയാണ് സംഭവം. സന്ദർശക പാസ് ഇല്ലാതെ രോഗിയെ കാണാൻ എത്തിയ യുവാക്കളെ സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞതോടെയാണ് തർക്കമുണ്ടായത്.

സെക്യൂരിറ്റി ജീവനക്കാരൻ കജേഷ് കുമാറിനെ സംഘം വളഞ്ഞിട്ട് മർദിച്ചു. മർദ്ദനത്തിന് പിന്നാലെ മെഡിക്കല്‍ കോളേജ് വളപ്പിലെ പോലീസ് ഔട്ട്‌പോസ്റ്റിന്റെ വാതിലുകളും അടിച്ചുതകർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുടിക്കാനം സ്വദേശികളായ ഷിൻ്റോ ബേബി തോമസ്, സാം ഉലഹന്നാൻ എന്നിവരാണ് പിടിയിലായത്.
സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേർക്കായി പൊലീസ് തിരച്ചില്‍ തുടങ്ങി. മർദനമേറ്റ കുഞ്ഞിമംഗലം സ്വദേശി കജേഷ് കുമാർ ചികിത്സ തേടി.