ലൗ ജിഹാദോ നിര്‍ബന്ധിത മതപരിവര്‍ത്തനമോ അല്ല; കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം നടത്തിയത് അമ്മയുടെ സമ്മതത്തോടെയെന്ന് രാഹുല്‍ ഈശ്വര്‍

Spread the love

തിരുവനന്തപുരം: കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം വിവാദമായതോടെ പ്രതികരണവുമായി രാഹുല്‍ ഈശ്വർ രംഗത്ത്.

video
play-sharp-fill

കുംഭമേള വൈറല്‍ താരത്തിന്റെയും ഫർമാൻ ഖാന്റെയും വിവാഹം ലവ് ജിഹാദോ നിർബന്ധിത മതപരിവർത്തനമോ അല്ലെന്ന് രാഹുല്‍ ഈശ്വർ പത്രസമ്മേളനത്തില്‍ പറഞ്ഞു.

സാധാരണ പ്രണയ വിവാഹത്തെ കുറ്റവത്‌കരിക്കുന്നത് ഭീതിജനകമാണ്. യുവതിയുടെ അനിയന്റെ ജനനത്തീയതി വെച്ച്‌ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചാണ് ഫർമാനെതിരേ കേസ് നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്മയുടെ സമ്മതത്തോടെയാണ് വിവാഹം നടത്തിയതെന്നും ഇനി കേരളത്തില്‍ തുടർന്ന് ജീവിക്കാനാണ് താത്‌പര്യമെന്നും യുവതി പറഞ്ഞതായി രാഹുല്‍ പറഞ്ഞു.
രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് ഇവർക്കെതിരേ പരാതി നല്‍കിയതെന്നും രാഹുല്‍ ഈശ്വർ ആരോപിച്ചു.