ഭക്ഷണവും കഫെറ്റീരിയയും പാൻട്രിയും ശുചിമുറിയും ഒക്കെ ആയി വന്ദേഭാരത് ട്രെയിനിനു സമാന്തരമായി ആഡംബര കെഎസ്ആർടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച നിരത്തിലിറങ്ങും; ബസിൽ പ്രത്യേക ടിക്കറ്റ് നിരക്കായിരിക്കും. ഭക്ഷണത്തിനും മറ്റും പ്രത്യേകം പണം നൽകണം

Spread the love

തിരുവനന്തപുരം: ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാൻട്രിയും ഒക്കെ ആയി വന്ദേഭാരത് ട്രെയിനിനു സമാന്തരമായി കെഎസ്ആർടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച നിരത്തിലിറങ്ങും.

video
play-sharp-fill

ആദ്യമായി എയർഹോസ്റ്റസ് മാതൃകയിൽ ബസിൽ ‘ബസ് ഹോസ്റ്റസും’ ഉണ്ടാകും. 2 കോടി രൂപ വിലയുള്ള 2 ബസുകളാണ് കെഎസ്ആർടിസി ഇതിനായി വാങ്ങിയത്.

പുലർച്ചെ 5.15ന് തിരുവനന്തപുരത്തുനിന്ന് വന്ദേഭാരത് ട്രെയിൻ പുറപ്പെട്ടതിനു പിന്നാലെ ബസ് കൊച്ചിക്ക് പുറപ്പെടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം തന്നെ എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്കും മറ്റൊരു ബിസിനസ് ക്ലാസ് ബസ് യാത്ര തിരിക്കും. രാവിലെ 10 നു മുൻപ് എറണാകുളത്ത് എത്തുന്ന രീതിയിലാണ് ബസ് സർവീസ്.

ബസിൽ പ്രത്യേക ടിക്കറ്റ് നിരക്കായിരിക്കും. ഭക്ഷണത്തിനും മറ്റും പ്രത്യേകം പണം നൽകണം. തിരുവനന്തപുരത്ത് നിന്നു പുറപ്പെട്ടാൽ കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്. ടിക്കറ്റ് നേരത്തേ റിസർവ് ചെയ്യുന്നതിനും സൗകര്യമുണ്ടാകും.

റിസർവ് ചെയ്ത എല്ലാ യാത്രക്കാരും എറണാകുളത്തേക്കാണെങ്കിൽ കൊല്ലത്തും ആലപ്പുഴയിലും സ്റ്റോപ്പുണ്ടാകില്ല. തിരഞ്ഞെടുപ്പിന് മുൻപ് മന്ത്രി കെ.ബി.ഗണേഷ്കുമാർ ബസിന്റെ ഉദ്ഘാടന പ്രഖ്യാപനം നടത്തിയെങ്കിലും ഔദ്യോഗികമായി രംഗത്തിറക്കാൻ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം മൂലം സാധിച്ചില്ല.

തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി തേടിയ ശേഷം 22ന് എങ്കിലും ബസ് സർവീസ് തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് കെഎസ്ആർടിസി.