ഇരട്ട പൗരത്വം: രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാമെന്ന് ഹൈക്കോടതി; അന്വേഷണം നടത്തുകയോ കേന്ദ്ര ഏജൻസിക്ക് കൈമാറുകയോ ചെയ്യണം

Spread the love

ഡൽഹി: ലോക്‌സഭ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വം ഉണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിന്റെ ഉത്തരവ്.

video
play-sharp-fill

അന്വേഷണം സ്വയം നടത്തുകയോ അല്ലെങ്കില്‍ വിഷയം ഒരു കേന്ദ്ര ഏജൻസിക്ക് കൈമാറുകയോ ചെയ്യണമെന്ന് ഉത്തർപ്രദേശ് സർക്കാരിനോട് നിർദേശിച്ചു. കേസിന്റെ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ നിർദേശം.

രാഹുല്‍ ഗാന്ധിയുടെ പൗരത്വ തർക്ക കേസ് പരിഗണിക്കുന്നതിനിടെ, കേസില്‍ കേന്ദ്ര സർക്കാരിനെ ഒരു കക്ഷിയാക്കാൻ അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് ഹർജിക്കാരനോട് ആവശ്യപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട്, വ്യാഴാഴ്ച വാദം കേള്‍ക്കല്‍ ആരംഭിച്ചയുടൻ, ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച രേഖകള്‍ വളരെ രഹസ്യ സ്വഭാവമുള്ളതിനാല്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കരുതെന്ന് കേന്ദ്രത്തെ പ്രതിനിധീകരിച്ച്‌ മുതിർന്ന അഭിഭാഷകൻ എസ്.ബി. പാണ്ഡെ കോടതിയോട് അഭ്യർത്ഥിച്ചു. ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷം, ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി വിവേക് മിശ്രയും അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ പ്രണവ് റായിയും ബന്ധപ്പെട്ട രേഖകളുമായി കോടതിയില്‍ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

കോടതി രേഖകള്‍ പരിശോധിച്ച്‌ അണ്ടർ സെക്രട്ടറിക്ക് തിരികെ നല്‍കി. കേസില്‍ കേന്ദ്ര സർക്കാരിനെ കക്ഷി ചേർക്കാൻ ഹർജിക്കാരനായ എസ് വിഘ്നേഷ് ശിശിറിന് അനുമതി നല്‍കി.