കുംഭമേള വൈറല്‍ താരം മൊണാലിസയുടെ വിവാഹം; തിരിച്ചറിയല്‍ രേഖയില്‍ തട്ടിപ്പ് നടന്നു; രാഹുല്‍ ഈശ്വർ

Spread the love

തിരുവനന്തപുരം: കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ തിരിച്ചറിയല്‍ രേഖയില്‍ തട്ടിപ്പ് നടന്നുവെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഈശ്വർ.

video
play-sharp-fill

പെണ്‍കുട്ടിയുടെ അച്ഛനാണ് പൊലീസ് സ്റ്റേഷനില്‍ ആധാർ അടക്കമുള്ള രേഖകള്‍ നല്‍കിയത്. ഇതിൽ സഹോദരന്റെ ജനന തീയതിയാണ് പെണ്‍കുട്ടിയുടേതായി കാണിച്ചിരിക്കുന്നതെന്നാണ് രാഹുല്‍ ഈശ്വർ പറയുന്നത്.

അനുജന്റെയും പെണ്‍കുട്ടിയുടെയും പ്രായം 16 എന്നാണ് ആധാറിലുള്ളത്. സഹോദരന്റെ ജനന സർട്ടിഫിക്കറ്റില്‍ ‘ലഡ്‌ക’ എന്നത് തിരുത്തി ‘ലഡ്‌കി’ എന്നാക്കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നും രാഹുല്‍ ഈശ്വർ ചൂണ്ടിക്കാട്ടി. പെണ്‍കുട്ടിയുടെ ആധാർ കാർഡിന്റെയും പാൻ കാർഡിന്റെയും വിവരങ്ങളും രാഹുല്‍ പുറത്തുവിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുംഭമേള പെണ്‍കുട്ടിയും ഭർത്താവും തന്നെ നിയമ ഉപദേശത്തിനായി സമീപിച്ചിരുന്നുവെന്ന് രാഹുല്‍ ഈശ്വർ കഴിഞ്ഞദിവസം ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിച്ച്‌, മത സൗഹാർദം ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള നിലപാടാണ് എന്നും നമ്മുടെ നാടായ കേരളം ഉള്‍ക്കൊള്ളുക എന്നവരോട് താൻ പറഞ്ഞുവെന്നും ഫേസ്‌ബുക്കില്‍ രാഹുല്‍ കുറിച്ചിരുന്നു.

പെണ്‍കുട്ടി കേരള മുഖ്യമന്ത്രി, ഡിജിപി, എറണാകുളം പൊലീസ് കമ്മിഷണർ എന്നിവർക്ക് അഭ്യർഥന, പരാതി എന്നിവ അയച്ചിട്ടുണ്ട്. തനിക്കു 18 വയസ് ആയി എന്നും അതിന്റെ തെളിവുകള്‍ ചൂണ്ടിക്കാട്ടിയുമാണ് പെണ്‍കുട്ടി പൊലീസ് സംരക്ഷണത്തിനുവേണ്ടിയുള്ള അഭ്യർഥന കേരള പൊലീസിന് നല്‍കിയിട്ടുള്ളത്.