
എരുമേലി: എരുമേലി ഗ്രാമപഞ്ചായത്തിൽ പഞ്ചായത്തിൽ മണിപ്പുഴ വട്ടംകുഴി എന്ന സ്ഥലത്ത് കുറച്ചു ദിവസങ്ങളായി അനധികൃതമായി പാറ പൊട്ടിച്ച് വിൽപ്പന നടത്തുന്നു.
ഇലക്ഷൻ പെരുമാറ്റച്ചട്ടം നിലനിൽക്കെ മൈനിങ് ആൻഡ് ജിയോളജി വകുപ്പും ,എരുമേലി പോലീസും, റവന്യൂ വകുപ്പും, പഞ്ചായത്തും അധികൃതരുടെ കൺമുമ്പിലൂടെ നടത്തുന്ന ഈ പകൽ കൊള്ള കണ്ടില്ല എന്ന് നടിക്കുകയാണ് എന്ന് ആരോപണം ഉയരുന്നുണ്ട്.

എരുമേലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും ഇതുതന്നെയാണ് ആവർത്തിച്ചു കൊണ്ടിരിക്കുന്നത് മുക്കുട്ടുതറ, കെ. ഒ. റ്റി റോഡ് , മാളിയോക്കൽപടി ,

Whatsapp Group 1 | Whatsapp Group 2 |Telegram Group
അസ്സിസി പടി, കൊടിത്തോട്ടം തുടങ്ങിയ എരുമേലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പാറ പൊട്ടിച്ച് വലിയ വിലയ്ക്ക് വിൽക്കുകയാണ് ചെയ്യുന്നത് അധികാരികൾ ഈ മാഫിയകൾക്കെതിരെ കണ്ണടയ്ക്കുന്നത് ജനങ്ങൾക്കിടയിൽ പ്രതിഷേധമുണ്ട്, നാളെ ചൂരൽമല പോലെയുള്ള ഒരു ദുരന്തം എരുമേലിയിലും വിദൂരത്തല്ല.



