സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിൽ അഞ്ജലി പാർക്ക് ഹോട്ടലിനു മുന്നിൽ നിന്നും ബൈക്ക് മോഷ്ടിക്കുന്ന യുവാക്കളുടെ സി.സിടിവി ക്യാമറ ദൃശ്യങ്ങൾ പൊലീസ് പുറത്തു വിട്ടു. അഞ്ജലി പാർക്ക് ഹോട്ടലിന്റെ പാർക്കിംങ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിക്കുന്ന ദൃശ്യങ്ങളാണ് പൊലീസ് പുറത്തു വിട്ടിരിക്കുന്നത്.
ആഗസ്റ്റ് 20 ന് രാത്രി എട്ടരയോടെയാണ് അഞ്ജലി പാർക്ക് ഹോട്ടലിനു മുന്നിലെ പാർക്കിംങ് ഏരിയയിൽ നിന്നാണ് യുവാക്കൾ ബൈക്ക് മോഷ്ടിക്കുന്നത്. കോട്ടയം സ്വദേശി പ്രബിൻ എന്നയാളുടെ ബൈക്ക് അഞ്ജലി പാർക്കിനു മുന്നിൽ പാർക്ക് ചെയ്തിരിക്കുകയയായിരുന്നു. ഈ സമയത്താണ് ഇതുവഴി രണ്ടു യുവാക്കൾ എത്തിയത്. തുടർന്ന് ഇവർ തന്ത്രപൂർവം ബൈക്ക് മോഷ്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
പ്ലാൻറ്‌സും ഷർട്ടും ധരിച്ച രണ്ടുയുവാക്കൾ ബൈക്ക് പാർക്ക് ചെയ്ത സ്ഥലത്ത് കുറച്ചുനേരം കാത്തുനിന്നശേഷമാണ്
ബൈക്കുമായി കടന്നുകളഞ്ഞതിന്റെ ദൃശ്യങ്ങളാണ് സി.സ.ടിവിയിലുള്ളത്. ഈസമയം ഫുട്പാത്തിലൂടെ വഴിയാത്രക്കാരും പോകുന്നതുകാണാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group