തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗികൾ ദുരിതത്തിൽ! തീപിടുത്തമുണ്ടായി ഒരു മാസം പിന്നിട്ടിട്ടും പ്രവർത്തനസജ്ജമാക്കാതെ ഐസിയു; തുണികെട്ടി മറച്ച് താല്‍ക്കാലിക ഐസിയുകൾ

Spread the love

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ തീപിടിത്തമുണ്ടായി ഒരു മാസം പിന്നിട്ടിട്ടും ഐസിയു പ്രവർത്തനസജ്ജമായിട്ടില്ല. തുണികെട്ടി മറച്ചാണ് താല്‍ക്കാലിക ഐസിയുകള്‍ പ്രവർത്തിക്കുന്നത്.

video
play-sharp-fill

ഇക്കഴിഞ്ഞ മാർച്ച്‌ 17നായിരുന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മള്‍ട്ടി സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍ തീപിടിത്തമുണ്ടായത്. ഇതിന് പിന്നാലെ രോഗികളെ താല്‍ക്കാലികമായി സജ്ജീകരിച്ച ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ഐസിയു ഉടൻ പ്രവർത്തനക്ഷമമാക്കുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

ഇപ്പോഴും ഈ താല്‍ക്കാലിക ഐസിയുവില്‍ തന്നെയാണ് രോഗികളെ ചികിത്സിക്കുന്നത്. തുണി കെട്ടിമറച്ചാണ് ഈ ഐസിയു പ്രവർത്തിക്കുന്നത്. രോഗികള്‍ക്ക് ഇവിടെ എത്രത്തോളം സുരക്ഷ ഒരുക്കാനാകും എന്നതില്‍ കടുത്ത ആശങ്ക നിലനില്‍ക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ ആശുപത്രിയില്‍ ഗുരുതര പ്രതിസന്ധിയാണെന്ന് ചൂണ്ടിക്കാട്ടി വകുപ്പ് മേധാവി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് കത്തയച്ചു.