
തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്കുള്ള കോണ്‍ഗ്രസിന്‍റെ ഭവന പദ്ധതി പെരുവഴിയില്‍.
ഒരു നിർമ്മാണ പ്രവർത്തനവും ഇതുവരെ തുടങ്ങിയിട്ടില്ല. വീട് നിർമ്മാണം എന്ന് തുടങ്ങുമെന്ന് പോലും പറയാനാകാത്ത സ്ഥിതിയിലാണ് നേതാക്കള്‍.
ഗുണഭോക്താക്കളെ തീരുമാനിക്കുന്നതിലും അവ്യക്തതയുണ്ടെന്നാണ് വിവരം. പദ്ധതിയില്‍ ഒരു പുരോഗതിയുമില്ലാത്തത് എഐസിസിയുടെയും കെപിസിസിയുടെയും ഉത്തരവാദിത്തമില്ലായ്മയാണെന്നും വിമർശനമുണ്ട്. പ്രഖ്യാപിച്ച പദ്ധതി തുടങ്ങാത്തതില്‍ കോണ്‍ഗ്രസിനകത്തുതന്നെ അതൃപ്തിയുണ്ടെന്നാണ് വിവരം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ കോണ്‍ഗ്രസ് വാഗ്ദാനം പാലിക്കും എന്നാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വിഷയത്തില്‍ പ്രതികരിച്ചിരുന്നത്. സർക്കാർ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവർക്ക് വേണ്ടിയിട്ടാണ് കോണ്‍ഗ്രസ് ഭവന പദ്ധതി പ്രഖ്യാപിച്ചതെന്നും ആ പദ്ധതി മുടക്കാനാണ് സർക്കാർ തുടക്കം മുതല്‍ ശ്രമിച്ചതെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചിരുന്നു.
കൂടാതെ, ഭൂമി ഏറ്റെടുക്കല്‍ വൈകിയതിന് ഉത്തരവാദി സംസ്ഥാന സർക്കാരാണ്. ജനങ്ങളോട് ഉത്തരവാദിത്വമുള്ള പ്രസ്ഥാനം എന്ന നിലയില്‍ കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങള്‍ ആത്മാർത്ഥതയോടെ പാലിക്കുക തന്നെ ചെയ്യുമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.



