ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടു; പ്രണയം നടിച്ച് വീട്ടിലെത്തിച്ച് പീഡനം;പെൺകുട്ടി സൗഹൃദത്തിൽ നിന്ന് പിന്മാറിയതോടെ പ്രതികാരം;പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു;യുവാവ് പിടിയിൽ

Spread the love

കൊല്ലം: കൊല്ലത്ത് രണ്ടു വർഷം മുമ്പ് 15കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ഏരൂര്‍ സ്വദേശി അര്‍ജുന്‍ കൃഷ്ണ (21) ആണ് അറസ്റ്റിലായത്. 2024ൽ കൊല്ലം ഏരൂരിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

video
play-sharp-fill

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ അര്‍ജുന്‍ പ്രണയം നടിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിച്ച ശേഷം സ്വകാര്യ ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. സൗഹൃദം അവസാനിപ്പിക്കാന്‍ പെണ്‍കുട്ടി തീരുമാനിച്ചതോടെ പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്ത് യുവാവ് പ്രതികാരം ചെയ്തു.

സുഹൃത്തുക്കളിലൊരാളാണ് പെണ്‍കുട്ടിയെ ഈ വിവരം അറിയിച്ചത്. ഇതോടെ പെണ്‍കുട്ടി വിവരം വീട്ടിൽ പറഞ്ഞു. വീട്ടുകാരുടെ പരാതിയിലാണ് ഏരൂര്‍ പൊലീസ് കേസെടുത്തത്. പോക്‌സോ അടക്കമുളള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group