പള്ളം മാധവികയിൽ റിട്ട. ജില്ലാ ജഡ്ജി എം ശശികുമാറിൻ്റെ ഭാര്യ കൃഷ്ണ ശശികുമാർ (62) നിര്യാതയായി

Spread the love

കോട്ടയം: പള്ളം മാധവികയിൽ എം ശശികുമാറിൻ്റെ ( റിട്ട: ജില്ലാ ജഡ്ജി ) ഭാര്യ കൃഷ്ണ ശശികുമാർ (62) നിര്യാതയായി.

video
play-sharp-fill

കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയിലായിരുന്നു അന്ത്യം.
ഭൗതികദേഹം നാളെ ( 17/04 /26, വെള്ളി ) രാവിലെ 8 മണിക്ക് പള്ളത്തുള്ള വസതിയിൽ കൊണ്ടുവരുന്നതും സംസ്‌കാരം ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ നടത്തുന്നതുമാണ്.

പ്രശസ്‌ത സാഹിത്യകാരനും അധ്യാപകനുമായിരുന്ന കാവാലം വിശ്വനാഥക്കുറുപ്പിൻ്റേയും, തിരുവാതിരക്കളിയെ ജനകീയമാക്കുന്നതിൽ ഏറെ പങ്കുവഹിച്ച അധ്യാപിക കാവാലം ജി മാധവിയമ്മയുടേയും ഇളയ മകളാണ് കൃഷ്ണ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കൾ :
ശ്വേത ( ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് )

സാന്ദ്ര : ( ചാർട്ടേട് അക്കൗണ്ടൻ്റ് ) .

മരുമക്കൾ :
ജിഷ്ണു ( അസോസിയേറ്റ് പ്രൊഫസർ വി ഐ റ്റി , ചെന്നൈ ).

ഗൗതം ( എഞ്ചിനിയർ , ദുബൈ )
.