തിയമസഭ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നേ കോണ്‍ഗ്രസിനുള്ളിലെ പൊട്ടിത്തെറിയെക്കുറിച്ച്‌ പരിഹസിച്ച്‌ മന്ത്രി വി ശിവൻകുട്ടി: കഴിഞ്ഞ തവണ വകുപ്പ് വരെ തീരുമാനിച്ചു: കാറിന്റെ കാര്യത്തിൽ മാത്രമ സംശയമുണ്ടായിരുന്നുള്ളു.

Spread the love

തിരുവനന്തപുരം: തിയമസഭ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നേ കോണ്‍ഗ്രസിനുള്ളിലെ പൊട്ടിത്തെറിയെക്കുറിച്ച്‌ പരിഹസിച്ച്‌ മന്ത്രി വി ശിവൻകുട്ടി.
കഴിഞ്ഞ തവണ യു ഡി എഫ് അധികാരത്തിലെത്തുമെന്ന് കരുതി വകുപ്പ് വരെ തിരിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

video
play-sharp-fill

കാറിന്റെ കാര്യത്തില്‍ മാത്രമായിരുന്നു ഒരു സംശയമുണ്ടായിരുന്നത്. പലർക്കും ജോത്സ്യനെ കണ്ടിട്ട് വേണം കാറിന്റെ നമ്പർ എടുക്കാൻ. കാർ നമ്പർ എടുക്കാൻ പലരും ജ്യോത്സ്യനെ കണ്ട് തിരിച്ചുവന്നപ്പോഴാണ് ഫലം മാറിയതെന്ന് അദ്ദേഹം പരിഹസിച്ചു. കോണ്‍ഗ്രസില്‍ ഇപ്പോള്‍ മൂന്നു മുഖ്യമന്ത്രിമാരുടെ പട്ടികയാണെന്നും ഇനിയും എണ്ണം കൂടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചർച്ചയില്‍ കോണ്‍ഗ്രസില്‍ തർക്കം രൂക്ഷമായി തുടരുകയാണ്. മുഖ്യമന്ത്രി ചർച്ചയില്‍ തന്റെ അതൃപ്തി കെപിസിസി അധ്യക്ഷൻ തന്നെ പ്രകടിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രി ചർച്ചയ്ക്ക് പറ്റിയ സമയമല്ലിതെന്ന് പറഞ്ഞ കെ സി വേണുഗോപാല്‍, കെ സുധാകരനെ തള്ളിപ്പറഞ്ഞില്ല. ചർച്ചയില്‍ വിമർശനവുമായി കെ മുരളീധരനും രംഗത്തെത്തി.