ചാവക്കാട് – വടക്കാഞ്ചേരി സംസ്ഥാന പാതയില്‍ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ 4 പേർക്ക് പരിക്ക്

Spread the love

ചാവക്കാട്: ചാവക്കാട് – വടക്കാഞ്ചേരി സംസ്ഥാന പാതയില്‍ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. ഒരു കുടുംബത്തിലെ 4 പേർക്ക് പരുക്കേറ്റു.

video
play-sharp-fill

കാഞ്ഞിരക്കോട് തോട്ടുപാലത്തുള്ള ടർഫിന് സമീപമാണ് കാർ അപകടത്തില്‍പ്പെട്ടത്. മലപ്പുറം സ്വദേശികളായ കൊട്ടാരപറമ്പില്‍ ഷൗക്കത്തലി (45), ഭാര്യ മുബീന (37), മക്കളായ ഫാത്തിമ ജന്ന (3), മുഫ്ലിഹ്‌ (10) എന്നിവർക്കാണ് അപകടത്തില്‍ പരുക്കേറ്റത്. ഇന്ന് പുലർച്ചെ 1.35ന് ആണ് ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞത്. പരുക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.